
കൊച്ചി: വിനോദസഞ്ചാരമേഖലയിലെ പുതിയ സംരംഭം ഉൾപ്പെടെ കേരളവിഷന്റെ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. . കേരളത്തിലെ കേബിൾ ടിവി, ബ്രോഡ്ബാൻഡ്, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേഖലകളിലെ സംരംഭകരും വ്യവസായ പ്രമുഖരും ഒത്തുചേർന്ന 'സി.ഒ.എ കേരളവിഷൻ സംരംഭക കൺവെൻഷൻ 2026' അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, മുഹമ്മദ് ഷിയാസ് എം.എൽ.എ., ബീറ്റ ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോ. ജെ. രാജ്‌മോഹൻ പിള്ള തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
മികച്ച ബ്രോഡ്ബാൻഡ് സേവനം ഉറപ്പാക്കുന്നതിനായി ഓപ്പറേറ്റർമാർക്കായി കേരളവിഷൻ തയ്യാറാക്കിയ ഒ.എൽ.ടി 360 സോഫ്‌റ്റ്‌വെയറിന്റെ വിപണനോദ്ഘാടനം മുഹമ്മദ് ഷിയാസ് നിർവ്വഹിച്ചു.
കേരളവിഷൻ ഗ്രൂപ്പിന്റെ പുതു സംരംഭങ്ങളായ കേരളവിഷൻ ടൂറിസം, കേരളവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |