SignIn
Kerala Kaumudi Online
Saturday, 19 September 2026 11.57 AM IST

സ്വർണവില കുതിക്കുന്നു; രണ്ട് ദിവസത്തിനിടെ പവന് 2200 രൂപയുടെ വർദ്ധന, ഇന്നത്തെ നിരക്കറിയാം

gold-rate-today-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 1040രൂപയും ഗ്രാമിന് 130 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ പവന് 1,14,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,285 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ പ്രധാന കാരണം. ഇന്നലെയും ഗ്രാമിന് 145 രൂപ വ‌ർദ്ധിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 2,200 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഭരണങ്ങളുടെ വിലയിലും ഇന്ന് വർദ്ധനയുണ്ടായിട്ടുണ്ട്. വെള്ളിയുടെ വില ഗ്രാമിന് അഞ്ച് രൂപ ഉയർന്ന് 255 രൂപയായി. പത്ത് ഗ്രാമിന് 2,550 രൂപയാണ് ഇന്നത്തെ നിരക്ക്. ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് സ്വർണവില ഉയരാൻ കാരണമായത്. എണ്ണവില താഴ്ന്നതോടെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് നേരിയ ആശ്വാസമുണ്ടാകുകയും ചെയ്തു. ഇത് അമേരിക്കൻ ഫെഡറൽ റിസർവിന്റെ തുടർ പലിശനിരക്ക് വർദ്ധന സംബന്ധിച്ച പ്രതീക്ഷകളിലും മാറ്റം വരുത്തി. ഇതോടൊപ്പം നേരത്തെ സ്വർണവില ഇടിയുമെന്ന് പ്രതീക്ഷിച്ച് എടുത്തിരുന്ന നിക്ഷേപങ്ങളും നിക്ഷേപകർ പിൻവലിച്ചതും വില ഉയരാൻ കാരണമാകുകയായിരുന്നു.

അതേസമയം, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന ആവശ്യകത നിലനിർത്തുന്നുണ്ട്. ആഗോള അനിശ്ചിതത്വം വർദ്ധിക്കുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്ന പ്രവണത സാധാരണമാണെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

English Summary

Gold prices in Kerala surged sharply today, with the price of a sovereign rising by Rs 1,040 to Rs 1,14,280. The price per gram reached Rs 14,285. Gold has increased by Rs 2,200 per sovereign in two days. Silver also rose by Rs 5 per gram to Rs 255.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE TODAY, KERALA GOLD RATE, GOLD PRICE INCREASE, KERALA GOLD RATE TODAY, GOLD PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360