SignIn
Kerala Kaumudi Online
Sunday, 14 June 2026 10.02 PM IST

കിലോയ്ക്ക് 500 രൂപ വരെ; വീടിന്റെ പറമ്പിൽ കാണുന്ന ഈ ചെടി നിസാരക്കാരനല്ല

mulberries

ചെറുതാണെങ്കിലും നിരവധി ഗുണങ്ങളുള്ള പഴമാണ് മൾബറി. ആന്റി ഓക്സിഡന്റുകൾ,​ വിറ്റാമിൻ സി,​ ഇരുമ്പ്,​ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും മൾബറി സഹായിക്കുന്നു. പ്രമേഹ നിയന്ത്രണം,​ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക,​ അകാല വാർദ്ധക്യം തടയുക,​ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുക എന്നീ ഗുണങ്ങളും ഇതിനുണ്ട്.

പഴം പോലെ തന്നെ മൾബറിയുടെ ഇലയും ഗുണപ്രദമാണ്. പട്ടുനൂൽ പുഴുവിന്റെ പ്രധാന ഭക്ഷണം മൾബറി ചെടിയുടെ ഇലകളാണ്. പല സംസ്ഥാനങ്ങളിലും പട്ടുനൂൽ കൃഷിക്ക് വേണ്ടി മൾബറി വളർത്താറുണ്ട്. കേരളത്തിൽ എവിടെയും സുലഭമായി വിളയുന്ന ചെടിയാണ് മൾബറി. എല്ലാത്തരം മണ്ണിലും വളരാൻ കഴിയുന്നവയാണ് ഇത്. ഈർപ്പം നിലനിൽക്കുന്ന മണ്ണിൽ വാണിജ്യാടിസ്ഥാനത്തിൽ മൾബറി കൃഷി ചെയ്യാം. വെള്ള, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്നുതരം മൾബറികളാണ് പ്രധാനമായും കേരളത്തിൽ വളരുന്നത്. ഇവ കൃഷി ചെയ്യാനും എളുപ്പമാണ്.

mulberry-plant

നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് വേണം മൾബറി കൃഷി ചെയ്യാൻ. അസിഡിക് അംശം കുറഞ്ഞ കളിമണ്ണ് കലർന്ന മണ്ണിൽ തെെകൾ നടാം. കമ്പ് മുറിച്ചെടുത്ത് മണൽ, മേൽമണ്ണ്, ചകിരിച്ചോർ എന്നിവ ചേർത്തുള്ള മിശ്രിതം കൂടയിലാക്കി വച്ചതിലേക്ക് കുഴിച്ചുവയ്ക്കുക. കമ്പിൽ തളിരിലയും വേരോട്ടവും വരുമ്പോൾ പറമ്പിലേക്ക് മാറ്റി നടാം. നട്ട് ഒന്ന് - രണ്ട് വർഷത്തിനുള്ളിൽ ഫലം ലഭിച്ചു തുടങ്ങും. കടകളിൽ ഒരു കിലോയ്ക്ക് 100 മുതൽ 300 വരെയാണ് വില,​ ഓൺലെെനിൽ 250 മുതൽ 500 വരെ വിലയുണ്ട്. ബ്രാൻഡ് അനുസരിച്ച് വിലയിൽ മാറ്റം വരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY