SignIn
Kerala Kaumudi Online
Friday, 24 April 2026 6.10 PM IST

വഴിയരികിലെ കടകളിൽ നിന്ന് ജ്യൂസ് കുടിക്കുന്നവർ സൂക്ഷിക്കണം; ഐസിന് ഈ നിറമാണോയെന്ന് നോക്കിക്കോളൂ

Increase Font Size Decrease Font Size Print Page
juice

വേനൽ കടുത്തതോടെ തണുത്ത വെള്ളം പതിവാക്കുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്. വഴിയരികിലെ കൂൾ ഡ്രിങ്ക്‌സ്, ജ്യൂസ് വിൽപനയും തകൃതിയായി നടക്കുന്നു. എന്നാൽ ജ്യൂസിൽ ഐസ് കൂടുതലിട്ട് കുടിക്കുന്നവർ വളരെ സൂക്ഷിക്കണം. കടകളിൽ ഉപയോഗിക്കുന്ന ഐസ് ഗുണമേന്മയുള്ളതാണോയെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.

ജ്യൂസ് കുടിക്കാനെത്തുന്നവർക്ക് ഇത് പരിശോധിക്കാൻ സാധിക്കാത്തതിനാൽ കച്ചവടക്കാർ മുൻകരുതൽ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജ്യൂസിലും സർബത്തുകളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ തന്നെ ഉണ്ടാക്കണമെന്നത് നിർബന്ധമാണ്. ഇത് അംഗീകൃത ഐസ് പ്ലാന്റുകളിൽ നിന്നോ സ്വന്തമായി ഉണ്ടാക്കിയോ ഉപയോഗിക്കാം. എന്നാൽ വ്യവസായ ആവശ്യങ്ങൾക്ക് നിർമ്മിക്കുന്ന ഐസ് പാനീയങ്ങളിൽ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

സൂക്ഷിക്കണം

ഫുഡ് സേഫ്റ്റി ലൈസൻസുള്ളവർ ഭൂരിഭാഗവും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് തന്നെയാണ് ഉപയോഗിക്കാറ്. എന്നാൽ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർ ഇതൊന്നും കാര്യമാക്കാറില്ല. ബ്ലോക്ക് ഐസുകളുടെ ഉപയോഗം കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യൽ സമ്മർ ഡ്രൈവുകൾ നടത്താറുണ്ട്. ഇതോടെയാണ് ഇതിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നാണ് നിഗമനം.

ഐസിന് നീലനിറം

വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസ് വേഗം തിരിച്ചറിയുന്നതിന് ഇത്തരം ഐസിന് നീല നിറം നൽകാൻ എഫ്.എസ്.എസ്.എ.ഐ തീരുമാനിച്ചിരുന്നു. മലിനജലത്തിൽ നിർമ്മിക്കുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത ഐസ് ആരോഗ്യ മേഖലയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി വ്യവസായ ആവശ്യത്തിനുള്ള ഐസിന് നീലനിറം നൽകാൻ തീരുമാനിച്ചതായി എഫ്.എസ്.എസ്.എ.ഐ 2018ൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കുടിവെള്ളത്തിന്റെ സ്റ്റാൻഡേർഡ്

പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിന് കുടിവെള്ളത്തിന്റെ അതേ സ്റ്റാൻഡേർഡ് വേണമെന്നാണ് നിയമം. കോളിഫോം, ഇക്കോളി അടക്കമുള്ള ബാക്ടീരിയ ഇതിൽ കാണാൻ പാടില്ല. എന്നാൽ വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസിൽ ഇതിന്റെ അംശം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഇത് കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് അടക്കമുള്ള ജലജന്യ രോഗങ്ങൾക്ക് കാരണമാകും.

TAGS: ICECUBES, JUICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.