SignIn
Kerala Kaumudi Online
Saturday, 03 October 2026 12.59 PM IST

നമ്മുടെ വീട്ടുമുറ്റങ്ങളിൽ സാധാരണമായി കാണുന്ന ചെടി; ബോളിവുഡ് താരങ്ങൾ വരെ വാങ്ങാൻ ക്യൂ നിൽക്കും

amaranth-greens
പ്രതീകാത്മക ചിത്രം

മികച്ച ആരോഗ്യം നിലനിർത്തി രോഗങ്ങളെ അകറ്റാൻ വ്യായാമം പോലെതന്നെ പ്രധാനമാണ് ഭക്ഷണം. വിറ്റാമിനുകൾ, പ്രോട്ടീൻ, ഫൈബർ, തുടങ്ങി പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങൾ പതിവാക്കേണ്ടത് വളരെ ആവശ്യമാണ്. ബോളിവുഡ് താരം ഭാഗ്യശ്രീ അടുത്തിടെ പങ്കുവച്ച 'പൊലൂഷ്യൻ പ്രൂഫ് ഡയറ്റ് ഹാക്ക്' സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. നമ്മുടെ വീടുകളിൽ സുലഭമായി കാണുന്ന ചീരയാണ് ഇതിലെ പ്രധാന താരം. വിറ്റാമിനുകളാലും അമിനോ ആസിഡുകളാലും സമ്പന്നമാണ് ഈ ഇല. വളരെ വിലക്കുറവിൽ വിപണിയിൽ ലഭ്യമാകുന്ന ഈ ഇല എളുപ്പത്തിൽ വലിയ ചെലവുകളില്ലാതെ വീട്ടിൽ നട്ടുവളർത്താവുന്നതുമാണ്.

'മലിനീകരണത്തെ നേരിടാനുള്ള മികച്ച പരിഹാരം നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് അതൊരു ജീവിതചര്യയായി മാറ്റുക'- എന്ന് ഭാഗ്യശ്രീ പറയുന്നു. വായുവിലെ മാലിന്യങ്ങൾ ചർമ്മത്തെ ദോഷകരമായി ബാധിക്കുമ്പോൾ അതിനെതിരെ പോരാടാൻ ആവശ്യമായ പോഷകങ്ങൾ ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് നടി പറഞ്ഞു.

100 ഗ്രാം ചീരയിൽ നിന്ന് ഒരു ദിവസം ശരീരത്തിനുവേണ്ട വിറ്റാമിൻ എയുടെ 97 ശതമാനവും വിറ്റാമിൻ സിയുടെ 70 ശതമാനവും ഇരുമ്പിന്റെ 29 ശതമാനവും ലഭിക്കുന്നു. വിറ്റാമിൻ കെയും ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മറ്റ് ഇലകളിൽ നിന്ന് വ്യത്യസ്തമായി ചീരയിൽ ലൈസിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിനും ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്കും ചീരയിലെ പോഷകങ്ങൾ സഹായിക്കുന്നു. പച്ചക്കറികളിൽ അപൂർവമായി മാത്രം കാണുന്ന മെഥിയോണിൻ എന്ന അമിനോ ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തി മികച്ച കാഴ്‌ച നൽകാൻ സഹായിക്കുന്ന കരോട്ടിനോയിഡുകളും വിറ്റാമിൻ എയും ചീരയിൽ ധാരാളമായുണ്ട്.

English Summary

Bollywood actress Bhagyashree’s “pollution-proof diet hack” featuring spinach has gone viral. Rich in vitamins, iron and amino acids, spinach is said to support immunity, bone health and vision. The article highlights that 100 grams provides significant amounts of vitamins A and C, iron and vitamin K, making spinach a nutritious and affordable dietary choice.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMARANTH GREENS, SPINACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY