SignIn
Kerala Kaumudi Online
Saturday, 13 June 2026 2.45 PM IST

ആർത്തവ വേദന കുറയ്‌ക്കാൻ ഈ വസ്‌തു ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തെക്കാളധികം ദോഷം ചെയ്യാം

pain

ആർത്തവ സമയങ്ങളിൽ പലസ്‌ത്രീകളിലും തീവ്രമായ വയറുവേദനയും ശരീരവേദനയും അനുഭവപ്പെടാറുണ്ട്. ഡോ‌ക്‌ടർമാർ കുറിച്ചുനൽകുന്ന മരുന്നുകൾക്കുപുറമെ വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിക്കുന്നതും ശരീരത്തിന് ആശ്വാസം നൽകുന്നു. ഇതിന് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് ഹോട്ട്ബാ‌ഗുകൾ. വയറ്, കഴുത്ത്, തോൾ, തുടങ്ങി വേദനയനുഭവപ്പെടുന്ന ഭാഗങ്ങളിലെല്ലാം ഹോട്ട്ബാഗ് പിടിക്കുന്നത് വേദന കുറച്ച് ആശ്വാസം പകരാൻ സഹായിക്കുന്നു.

എന്നാൽ, ശരിയായ രീതിയിൽ ഇതുപയോഗിച്ചില്ലെങ്കിൽ ഗുണത്തെക്കാൾ അധികമായി ദോഷം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.. ഹോട്ട് ബാഗിന്റെ പ്രധാന ഗുണം അത് രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്നതാണ്. ചൂട് നൽകുന്നതിലൂടെ മസിലുകളുടെ വേദന ശമിക്കുന്നു. ആർത്തവ വേദനകൾക്ക് പുറമെയുള്ള ശരീരവേദനകൾക്കും ഹോട്ട്ബാ‌ഗുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് ഡോക്‌ടർമാർ ഉൾപ്പടെയുള്ളവർ പറയുന്നത്.

ഹോട്ട്ബാഗിൽ നിറയ്‌ക്കുന്ന വെള്ളത്തിലെ ചൂടിന്റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നല്ല ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതിലൂടെ പൊള്ളലുകൾ ഉണ്ടായേക്കാം. അതിനാൽ ചെറിയ ചൂടുള്ള വെള്ളം മാത്രമെ ഹോട്ട്‌ബാഗിൽ നിറയ്‌ക്കാവു. കൂടാതെ ഹോട്ട്‌ബാഗ് നേരിട്ട് ചർമ്മത്തിലേയ്‌ക്ക് വയ്‌ക്കാതെ ഒരു തുണിയിൽ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ഒരേ ഭാഗത്ത് ദീർഘനേരം ചൂടുകൊടുക്കുന്നതും ചർമ്മത്തിന് ദോഷം ചെയ്യാം. സാധാരണയായി 15-20 മിനിറ്റുകൾവരെ ഉപയോഗിച്ചാൽ മതിയാകും. ഇടവേളകൾ നൽകി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, PERIOD, SAFETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY