SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.58 AM IST

കിംസ്‌ഹെൽത്തിന് കെ-സോട്ടോയുടെ രണ്ട് പുരസ്‌കാരങ്ങൾ

kims-health

തിരുവനന്തപുരം: മസ്തിഷ്‌കമരണം നിർണയിക്കുന്നതിലും അവയവദാന രംഗത്തും മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷന്റെ(കെ-സോട്ടോ) രണ്ട് പുരസ്‌കാരങ്ങൾ കിംസ്‌ഹെൽത്ത് കരസ്ഥമാക്കി. 'മസ്തിഷ്‌കമരണം നിർണയത്തിലും അവയവദാനത്തിലും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം', 'സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ അവയവദാനത്തിലും അവയവമാറ്റത്തിലും ശ്രദ്ധേയമായ പ്രകടനത്തിനുള്ള പുരസ്‌കാരം' എന്നിവയാണ് ലഭിച്ചത്.
ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ വൈസ് പ്രസിഡന്റ് (മെഡിക്കൽ അഫയേഴ്‌സ്) ഡോ. പ്രവീൺ മുരളീധരൻ, നെഫ്രോളജി കൺസൾട്ടന്റ് ഡോ. സതീഷ് ബാലൻ, ട്രാൻസ്‌പ്ളാന്റ് സർവീസസ് ഡയറക്ടർ ഡോ. ടി.യു. ഷബീറലി , ജിഐ, എച്ച്പിബി ആൻഡ് മൾട്ടി ഓർഗൻ സർവീസസ് ക്ലിനിക്കൽ ചെയർ ഡോ. ഷിറാസ് അഹമ്മദ് റാത്തർ, ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. ദീപ ദാസ് എന്നിവർ ആരോഗ്യ മന്ത്രി കെ. മുരളീധരനിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIMS-HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360