ദുബായ്: കഴിഞ്ഞ ദിവസമാണ് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചത്. മരണത്തോടനുബന്ധിച്ച് പത്ത് ദിവസത്തേയ്ക്ക് ദുബായിൽ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പതാക താഴ്‌ത്തിക്കെട്ടുമെന്നും അറിയിച്ചിരുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി എമിറേറ്റിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയാം.
പ്രമുഖ നേതാക്കൾ മരിക്കുമ്പോൾ അല്ലെങ്കിൽ നിരവധി ജീവനുകൾ നഷ്‌ടപ്പെടുന്ന ദുരന്തങ്ങൾ ഉണ്ടാകുമ്പോഴാണ് യുഎഇയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കാറുള്ളത്. മരണമടഞ്ഞവരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഗൗരവപൂർണമായ രീതിയാണിത്. പതാകകൾ പകുതി താഴ്‌ത്തിക്കെട്ടുന്നതിന് പുറമേ, പൊതുപരിപാടികളും വിനോദ പരിപാടികളും പരിമിതപ്പെടുത്തുകയോ ക്രമീകരണത്തിൽ മാറ്റം വരുത്തുകയോ ചെയ്‌തേക്കാം.
2020 സെപ്‌തംബറിൽ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചപ്പോൾ ദുബായിൽ പത്ത് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. മരിച്ച വ്യക്തി, മരണസാഹചര്യം, ഫെഡറൽ തലത്തിലാണോ അതോ പ്രാദേശിക തലത്തിലാണോ ദുഃഖാചരണം പ്രഖ്യാപിക്കുന്നത് എന്നിവയെ ആശ്രയിച്ച് ദുഃഖാചരണ കാലയളവിൽ മാറ്റം വരും. 2004 നവംബറിൽ യുഎഇ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അന്തരിച്ചപ്പോൾ 40 ദിവസമായിരുന്നു ദുഃഖാചരണം. 2022 മേയ് മാസത്തിൽ യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചപ്പോഴും 40 ദിവസമായിരുന്നു ദുഃഖാചരണം.
യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം, ഔദ്യോഗിക ദുഃഖാചരണ വേളയിൽ വിദേശകാര്യ - അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചാലുടൻ എല്ലാ പതാകകളും താഴ്‌ത്തിക്കെട്ടണം. പതാക ആദ്യം കൊടിമരത്തിന്റെ ഏറ്റവും താഴെവരെ ഇറക്കും. ശേഷം പകുതി ഉയരം വരെ ഉയർത്തും. കൊടിമരത്തിൽ മറ്റ് പതാകകളൊന്നും ഇല്ലെങ്കിൽ ഏറ്റവും മുകൾഭാഗത്തേക്ക് ഉയർത്തിയ ശേഷം സാവധാനം കൊടിമരത്തിന്റെ മദ്ധ്യഭാഗത്തേക്ക് താഴ്‌ത്തുകയും ചെയ്യും.
ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ചായിരിക്കും ഇത്. ചില സന്ദർഭങ്ങളിൽ, സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും നിശ്ചിത കാലയളവിലേക്ക് പ്രവർത്തനങ്ങൾ നിർത്തിവച്ചേക്കാം. ചിലപ്പോൾ സ്വകാര്യ മേഖലയിലും പ്രവർത്തനം നിർത്തിവയ്‌ക്കാൻ നിർദേശം നൽകിയേക്കാം. എന്നാൽ, എല്ലാ ദുഃഖാചരണ പ്രഖ്യാപനങ്ങൾക്കും ഇത് ബാധകമല്ല.
യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വിയോഗത്തെത്തുടർന്ന്, എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്‌കൂളുകളും എട്ട് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസവും അവധി ലഭിച്ചിരുന്നു. എന്നാൽ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ ഇത്തരമൊരു അവധി പ്രഖ്യാപിച്ചിട്ടില്ല.
Dubai has declared a 10-day mourning period following the death of Sheikh Ahmed bin Rashid Al Maktoum. Flags will be flown at half-mast, while public and entertainment events may face restrictions. Office closures will depend on official instructions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |