SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.43 AM IST

ഗൂഗിൾ പേ പോക്കറ്റ് മണി ഓപ്പൺ ചെയ്‌താൽ പണം നഷ്‌ടമാകുമോ? അറിയേണ്ട കാര്യങ്ങൾ ഇവ

Increase Font Size Decrease Font Size Print Page
pocket-money

കുട്ടികൾ,ആശ്രിതരായവർ എന്നിങ്ങനെ ബാങ്ക് അക്കൗണ്ടില്ലാത്തവർക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണമടയ്‌ക്കാൻ സൗകര്യം ചെയ്യുന്ന ഒരു സംവിധാനമാണ് ഗൂഗിൾ പേ പോക്കറ്റ് മണി. ഗൂഗിൾപേ ഓപ്പൺ ചെയ്‌താൽ പീപ്പിൾ എന്ന് കാണുന്നിടത്ത് ആദ്യം പോക്കറ്റ് മണിയുടെ പേര് കാണാം. ഇത് പ്രശ്‌നമാണെന്നും 'സ്‌കാം' ആണെന്നും തൊട്ടാൽ പണം പോകുമെന്നും ഒരു വോയിസ് മെസേജ് കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. ഇതിനുപിന്നിലെ സത്യവും ഗൂഗിൾ പേ പോക്കറ്റ് മണിയുടെ ഉദ്ദേശ്യവുമാണ് ഇവിടെ പറയുന്നത്.

ബാങ്ക് അക്കൗണ്ടില്ലാത്ത നിങ്ങളുടെ കുട്ടികൾക്ക് പ്രത്യേകിച്ച് 13 മുതൽ 18 വയസ് വരെയുള്ളവർക്ക് പണം അടയ്‌ക്കാൻ സൗകര്യം ചെയ്യുന്നതാണ് ഈ സംവിധാനം. പണ്ടുകാലത്ത് അച്ഛനമ്മമാർ കുട്ടികൾക്ക് പോക്കറ്റ് മണി നൽകും പോലെ ലളിതമാണിത്. മാസത്തിൽ പരമാവധി 15,000 രൂപ മാത്രമേ ഇങ്ങനെ നൽകാനാകൂ.

ഒരു ബാങ്ക് ഉടമയ്‌ക്ക് തന്റെ യുപിഐ സർക്കിൾ വഴി അഞ്ചുപേരെ വരെ ചേർക്കാം. ഓരോ തവണയും പ്രൈമറി യൂസറുടെ അനുമതിയില്ലാതെ തന്നെ ഈ തുക പോക്കറ്റ് മണിയിലേക്ക് ട്രാൻസ്‌ഫർ ചെയ്യാനാകും. സെക്കന്ററി യൂസർ ഓരോ തവണയും പണം അയക്കുമ്പോൾ പ്രൈമറി യൂസറോട് യുപിഐ പിൻ, അനുമതി ചോദിക്കും. നിങ്ങൾ പിൻ നൽകി അനുമതി കൊടുത്താലേ പണം പോകുള്ളൂ എന്ന് അർത്ഥം.

ഗൂഗിൾ പേയിലെ ട്രാൻസാക്ഷൻ ഹിസ്‌റ്ററി പരിശോധിച്ചാൽ പോക്കറ്റ് മണി വഴി എന്തിനെല്ലാം പണം ചെലവാക്കി എന്നറിയാം അതിനാൽ എങ്ങനെയൊക്കെയോ പണം നഷ്‌ടമായി എന്ന ഭയപ്പാട് വേണ്ട. എല്ലാത്തിനും കൃത്യമായ കണക്കുണ്ട്.

TAGS: GOOGLEPAY, POCKET MONEY, UPI CIRCLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.