SignIn
Kerala Kaumudi Online
Monday, 15 June 2026 12.58 AM IST

ഒറ്റചാർജിൽ 500 കിലോമീറ്റർ റേഞ്ച്, വാങ്ങിക്കുന്നവർക്ക് വൻ ഓഫറുകൾ; വിപണി കീഴടക്കാൻ പുതിയ ഇലക്ട്രിക് ഭീമൻ എത്തുന്നു

car

വിയറ്റ്‌നാമിലെ ഇലക്ട്രിക് വാഹന ഭീമനായ വിൻഫാസ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇലക്ട്രിക് എംപിവി മോഡലായ VF MPV 7 ആണ് അവതരിപ്പിച്ചത്. ഇന്നോവ, കിയ കാരെൻസ് ഉൾപ്പെടെ നിലവിലുള്ള മോഡലുകൾക്ക് കനത്തവെല്ലുവിളിയാകും പുതിയ മോഡൽ എന്നാണ് വാഹന നിരീക്ഷകർ കണക്കാക്കുന്നത്.

ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് രണ്ടുലക്ഷം രൂപയുടെ പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം 75 ശതമാനത്തിന്റെ ബൈബാക്ക് മൂല്യവും ഉറപ്പുനൽകുന്നുണ്ട്. ഏഴ് വർഷത്തെ വെഹിക്കിൾ വാറണ്ടി, പത്തുവർഷത്തെ ബാറ്ററി വാറണ്ടി എന്നിവ ഉൾപ്പെടുന്ന ഓണർഷിപ്പ് പാക്കേജ് എന്നിവയും ഏറെ പ്രാധാന്യമുള്ളതാണ്. ഈ വാഹനം വാങ്ങിയാൽ 2029 മാർച്ചുവരെ കമ്പനിയുടെ വി- ഗ്രീൻ സ്റ്റേഷനുകളിൽ സൗജന്യമായി ചാർജുചെയ്യാം. മൂന്നുവർഷത്തെ സൗജന്യ മെയിന്റനൻസ് പാക്കേജും വാഹനത്തിനൊപ്പം ലഭിക്കുന്നുണ്ട്.

ബോക്സി ഡിസൈനാണ് ഈ സെവൻ സീറ്ററിന്റെ 'ഗ്ലാമർ' ശരിക്കും വെളിപ്പെടുത്തുന്നത്. എൽ ഇ ഡി പൊജക്ടർ ഹെഡ് ലാമ്പും സ്ലിം ഒഎൽഇഡി ലൈറ്റ് ബാറുകളും അതിന് മാറ്റുകൂട്ടുന്നു. 19 ഇഞ്ച് എയ്‌റോ ഡൈനാമിക് അലാേയ് വീലുകളും പിൻഭാഗത്തെ കണക്റ്റഡ് എൽ ഇ ഡി ടെയിൽ ലാമ്പുകളും സൗന്ദര്യത്തിനൊപ്പം കരുത്തും നൽകുന്നുണ്ട്. ബ്ലാക്ക് ആൻഡ് ബ്രൗൺ, ഓൾ ബ്ലാക്ക് തീമുകളാണ് ക്യാബിൻ, ലതർ സീറ്റുകൾ മികച്ച സുഖം നൽകുന്നു. തൈ സപ്പോർട്ടും അപാരം. 10.1ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മികച്ചതാണ്. ഇൻസ്റ്റുമെന്റേഷനും ക്ലൈമറ്റ് കൺട്രാേളും ടച്ച് സ്ക്രീനിലൂടെ നിയന്ത്രിക്കാം.

വയർലെസ് ഫോൺ ചാർജർ, പവേർഡ് ഡ്രൈവർ സീ​റ്റ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്​റ്റ്,പ്രഷർ മോണി​റ്ററിംഗ് സിസ്​റ്റം എന്നിവ നൽകിയിരിക്കുന്നു.60.13 കിലോവാട്ടാണ് ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുൾ ചാർജിൽ 517കിലോമീറ്ററാണ് കമ്പനി ഉറപ്പുനൽകുന്ന റേഞ്ച്. സിറ്റി ഓട്ടത്തിലും റേഞ്ചിന് ഒരുകുറവും വരില്ലെന്ന് മറ്റൊരു ഉറപ്പ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ എത്താൻ വേണ്ടത് വെറും ഒമ്പതുസെക്കൻഡുകൾ മാത്രം. വെറും അരമണിക്കൂർകാെണ്ട് ബാറ്ററി എഴുപതുശതമാനത്തോളം ചാർജാവും. ഇത്രയൊക്കെ സെറ്റപ്പുകൾ ഉണ്ടെങ്കിലും വില 25 ലക്ഷം മാത്രമാണ്. ശരിക്കും വാല്യൂ ഫോർ മണിയെന്നാണ് തങ്ങളുടെ പുത്തൻമോഡലിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, VF MPV 7 ELECTRIC, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY