SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.51 AM IST

'ഓണം ഒരുമയുടെ ഓളം" പ്രചാരണവുമായി എസ്.ഐ.ബി

sib

കൊച്ചി: ഓണത്തിന്റെ ഒത്തൊരുമയും കേരളത്തിന്റെ പാരമ്പര്യവും ആഘോഷിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് 'ഓണം ഒരുമയുടെ ഓളം" പ്രചാരണത്തിന് തുടക്കം. പ്രത്യേക ലോൺ, ഹൈപ്പർ ലോക്കൽ ഡെബിറ്റ് കാർഡ് ഓഫറുകളാണ് ബാങ്ക് പ്രഖ്യാപിച്ചത്. പ്രചാരണത്തിന്റെ പരസ്യചിത്രം പുറത്തിറക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ഉപേക്ഷിക്കപ്പെട്ട ചുണ്ടൻവള്ളം ക്രൗഡ് ഫണ്ടിംഗിലൂടെ വീണ്ടെടുക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം.

ഓണാഘോഷത്തിന്റെ ഭാഗമായി ഹോം, കാർ, റീട്ടെയിൽ, പേഴ്‌സണൽ വായ്പകളിൽ ഉത്സവകാല ഇളവുകൾ നൽകുമെന്ന് ബാങ്കിന്റെ മാനേജിഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.

‘ഓണം ഒരുമയുടെ ഓളം’ പ്രീ-സ്ക്രീനിംഗിൽ നടൻ കിരൺ പീതാംബരൻ, തിരക്കഥാകൃത്ത് ശരത് പ്രകാശ്, മാനേജിംഗ് ഡയറക്ടർ പി. ആർ. ശേഷാദ്രി, ചീഫ് ജനറൽ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ എ. സോണി, ഡെപ്യൂട്ടി ജനറൽ മാനേജറും മാർക്കറ്റിംഗ് വിഭാഗം മേധാവിയുമായ ഡോ. കെ.പി. രമേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOUTH INDIAN BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360