SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.37 PM IST

അഗ്നി-6 രഹസ്യ പരീക്ഷണമോ? ഇന്ത്യൻ മഹാസമുദ്രത്തിൽ നാളെ മുതൽ കർശന നിയന്ത്രണം,വ്യോമ-സമുദ്ര പാതകൾ അടയ്ക്കും

agni-missile-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ബാലിസ്റ്റിക് മിസൈൽ അഗ്നി-6 രഹസ്യമായി പരീക്ഷിക്കാൻ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ)​ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യോമ-സമുദ്ര ഇടനാഴികളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള നോട്ടം (നോട്ടീസ് ടു എയർമിഷൻസ്, വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് പൈലറ്റുമാർക്കും അധികാരികൾക്കും നൽകുന്ന മുന്നറിയിപ്പ്) പുറപ്പെടുവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,530 കിലോമീറ്റർ ദൂരത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സാധാരണ സൈനിക പരീക്ഷണങ്ങൾക്കായി ഇത്രയും വിസ്തൃതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന പതിവില്ലാത്തതിനാൽ തന്ത്രപ്രധാന സംവിധാനത്തിന്റെ പരീക്ഷണമാണ് പ്രദേശത്ത് നടക്കുന്നതെന്നാണ് വിലയിരുത്തൽ. സൈനിക പരീക്ഷണങ്ങൾ നടക്കുമ്പോൾ വിമാനങ്ങൾക്കും കപ്പലുകൾക്കും അപകട സാദ്ധ്യത ഒഴിവാക്കുന്നതിനായി വ്യോമപാതയിലും സമീപ സമുദ്രമേഖലയിലും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ ഇപ്പോൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ് അതിൽ നിന്ന് വ്യത്യസ്തമാണ്. ഒഡീഷ തീരത്തുള്ള മിസൈൽ പരീക്ഷണ കേന്ദ്രമായ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപ് മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങൾ ഉൾപ്പെടുന്ന മേഖലയിലാണ് 'നോട്ടം' പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ രണ്ട് ദിവസത്തേക്ക് ഈ പ്രദേശം വിമാനങ്ങൾക്കും കപ്പലുകൾക്കും പ്രവേശനമില്ലാത്ത മേഖലയായി മാറും.

10,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-6 സാങ്കേതികമായി പൂർണസജ്ജമാണെന്നും സർക്കാർ അനുമതി ലഭിച്ചാൽ പരീക്ഷണത്തിലേക്ക് കടക്കാമെന്നും ഡിആർഡിഒ സമീർ വി കാമത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു മിസൈൽ ഉപയോഗിച്ച് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒന്നിലധികം ആണവ പോർമുനകൾ എത്തിക്കാൻ അഗ്നി-6ന്റെ ഈ സാങ്കേതികവിദ്യ സഹായിക്കും. നാളെയും മറ്റന്നാളും നടക്കാനിരിക്കുന്ന പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ മിസൈൽ നവീകരണ പദ്ധതികൾ അതിവേഗത്തിൽ മുന്നോട്ടുപോകുമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

English Summary

Reports indicate DRDO is preparing for a secret Agni-6 ballistic missile test. A NOTAM restricts Indian Ocean air and sea corridors over 2,530 km for two days. This unusually large restriction, spanning from Odisha's coast, suggests a strategic system test for Agni-6, which reportedly boasts a range exceeding 10,000 km.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGNI 6 MISSILE, INDIA NOTAM, INDIAN OCEAN, DRDO MISSILE TEST, INDIAN DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360