സാധാരണ അപ്പം കഴിച്ച് മടുത്തോ? കോട്ടയം സ്‌പെഷ്യൽ 'പുളിച്ച അപ്പം' ട്രൈ ചെയ്യാം
Thursday 07 May, 2026 | 1:38 PM
മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് അപ്പം. അത്താഴത്തിനും അപ്പം കഴിക്കുന്നവരുണ്ട്. സാധാരണ അപ്പം കഴിച്ച് മടുത്തവർക്ക് ട്രൈ ചെയ്യാവുന്ന സ്‌പെഷ്യൽ വിഭവമാണ് പുളിച്ച അപ്പം. കോട്ടയംക്കാർ വിശേഷാവസരങ്ങളിൽ തയ്യാറാക്കുന്ന ഈ വിഭവം അപ്പം പോലെ തന്നെ വെള്ളനിറത്തിലും സോഫ്‌ടായും കാണപ്പെടുമെങ്കിലും നല്ല കനത്തിൽ കട്ടിക്കായാണ് തയ്യാറാക്കുന്നത്. പുളിച്ച അപ്പം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
അരിപ്പൊടി - അരക്കപ്പ്
പഞ്ചസാര - രണ്ട് ടേബിൾ സ്‌പൂൺ
വെള്ളം - ഒന്നരക്കപ്പ്
ഉഴുന്ന് - അരക്കപ്പ് തലേദിവസം കുതിർത്തത്
ഉപ്പ്
യീസ്റ്റ് - ഒരു ടീ സ്‌പൂൺ (ആക്ടിവേറ്റ് ചെയ്തത്)
ഇളം ചൂടുള്ള പാൽ - അര കപ്പ്
തണുത്ത പാൽ - ഒരു കപ്പ്
വെളിച്ചെണ്ണ - ഒരു കപ്പ്
ചെറിയ ഉള്ളി - ഒരു കപ്പ്
കറിവേപ്പില - കാൽക്കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടിയും പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ചെറുതീയിൽ തുടർച്ചയായി ഇളക്കി കുറുക്കുണ്ടാക്കണം.
കുതിർത്ത ഉഴുന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
പാത്രമെടുത്ത് അപ്പം പൊടി, അരച്ച ഉഴുന്ന്, പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ഇതിലേയ്ക്ക് യീസ്റ്റും ഇളം ചൂട് പാലും ചേർത്ത് യോജിപ്പിക്കുക.
ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ കുറുക്കും ഒരു കപ്പ് പാലും ചേർത്തിളക്കി കട്ടപിടിക്കാതെ മാവാക്കി മാറ്റുക. ഇത് ഒരു മണിക്കൂർ മാറ്റിവയ്ക്കണം.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർക്കണം. ഉള്ളി സ്വർണനിറമാകുന്നതുവരെ വഴറ്റണം.
മാവ് പുളിച്ചുകഴിയുമ്പോൾ അപ്പച്ചട്ടിയിൽ മാവ് കട്ടിക്ക് ഒഴിക്കണം. വെന്തു തുടങ്ങുമ്പോൾ വഴറ്റിയ ഉള്ളിയും കറിവേപ്പിലയും വിതറണം. അടിഭാഗം വെന്തുകഴിയുമ്പോൾ മറിച്ചിട്ടതിനുശേഷം പാത്രത്തിലേയ്ക്ക് മാറ്റാം.
TAGS: PULICHA APPAM, KOTTAYAM SPECIAL RECIPE, KOTTAYAM FOOD
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.