
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ആവർത്തിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരവാദം ലോകത്തിന്റെ സമാധാനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ ഭീഷണിയാണെന്നും അതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികളുടെ ജീവനെടുക്കുന്നതിന് പുറമേ നിക്ഷേപം, വ്യാപാരം, വികസനം എന്നിവയെയും ഭീകരവാദം തകർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഗവൺമെന്റ് മേധാവിമാരുടെ കൗൺസിൽ യോഗത്തിലായിരുന്നു രാജ്നാഥിന്റെ നിർണായക പരാമർശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |