SignIn
Kerala Kaumudi Online
Thursday, 22 October 2026 1.29 AM IST

ഭീകരവാദത്തിന് ന്യായീകരണമില്ല: രാജ്‌നാഥ് സിംഗ്

s

ദുഷാൻബെ: ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്നും ഇരട്ടത്താപ്പ് പാടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. താജിക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്ന് ഭീകരവാദമാണ്. അത് മനുഷ്യജീവനുകളെ മാത്രമല്ല, നിക്ഷേപത്തെയും വാണിജ്യത്തെയും ദോഷകരമായി ബാധിക്കും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഇസഹാഖ് ദർ തൊട്ടുമുന്നിൽ അഭിമുഖമായി ഇരിക്കുമ്പോഴായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവന. സമൂഹങ്ങളെ തീവ്രവാദവത്കരിക്കുകയും യുവാക്കൾക്ക് അർഹമായ അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് ഭീകരവാദം. ഭീകരർക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും സുരക്ഷിത താവളങ്ങൾ ഒരുക്കുകയും ചെയ്യുന്നവർക്ക് ഇടം നൽകരുതെന്നും ഭീകരവാദത്തെ പൂർണമായും അവസാനിപ്പിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJNATH SINGH, TERROR PLOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360