SignIn
Kerala Kaumudi Online
Saturday, 17 October 2026 1.51 AM IST

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രാജ്നാഥ്; അരാജകത്വം വാഴിക്കാൻ ആരെയും അനുവദിക്കില്ല

df

ബി.ജെ.പി ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കും

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ്. സ്വന്തം താത്‌പര്യങ്ങൾ സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരിഷ്‌കാരങ്ങൾ വരുത്തിയത് കോൺഗ്രസാണ്.അരാജകത്വം

വാഴിക്കാൻ ആരെയും അനുവദിക്കില്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനും വികസനം തടസപ്പെടുത്താനും ജനാധിപത്യത്തിൽ ലൈസൻസില്ലെന്ന് രാഹുൽ ഗാന്ധിയും സഖ്യകക്ഷികളും മനസിലാക്കണം. ഇത്തരത്തിൽ രാജ്യത്തിന്റെ വളർച്ചായാത്രയെ തടസപ്പെടുത്താനാകില്ല. നിങ്ങൾ ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പില്ല. ജനങ്ങളെയും ഭരണഘടനയെയും ബി.ജെ.പി എന്നും ബഹുമാനിച്ചിട്ടേയുള്ളു,​ സംശയിച്ചിട്ടില്ല. ഭരണഘടനാസ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല.

ഡൽഹിയിലെ പ്രതിഷേധങ്ങൾ കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയം വ്യക്തമാക്കുന്നു. സംഘർഷങ്ങൾക്കും അരാജകത്വത്തിനും വേണ്ടി യുവജനങ്ങളെ കരുക്കളാക്കുകയാണ്. അവരുടെ ലക്ഷ്യം ഗ്യാനേഷ് കുമാറും എസ്.ഐ.ആറുമല്ല. ബംഗ്ലാദേശ് പ്രക്ഷോഭം പ്രചോദനമുൾക്കൊണ്ടെന്ന് ഒരു നേതാവ് തുറന്നുപറഞ്ഞത് ജനാധിപത്യ സ്ഥാപനങ്ങളെ നശിപ്പിക്കാനും അശാന്തി സൃഷ്‌ടിക്കാനുമുള്ള നീക്കം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കാനാകുന്നില്ല. അതുകൊണ്ട് അക്രമത്തിലൂടെയും അരാജകത്വത്തിലൂടെയും പരാജയത്തിന് പ്രതികാരം ചെയ്യാനാണ് കോൺഗ്രസ് ശ്രമം. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയില്ലാതെ റായ്ബറേലിയിൽ ജയിക്കാൻ രാഹുലിന് കഴിയുമോയെന്നും രാജ്നാഥ് ചോദിച്ചു.

തിര. കമ്മിഷനെ ദുരുപയോഗം ചെയ്‌തത് കോൺഗ്രസ്

ഭരണകാലത്ത് തിരഞ്ഞെടുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും പാവയാക്കി മാറ്റിയ കോൺഗ്രസിന് ആരോപണങ്ങളുയർത്താൻ അവകാശമില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പുറമെ രണ്ട് കമ്മിഷണർമാരെ കൊണ്ടുവന്നത് ഒരു രാത്രികൊണ്ടാണ്. നെഹ്‌റു-ഗാന്ധി കുടുംബവുമായി അടുപ്പമുള്ള നവീൻ ചൗളയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കി.

മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എം.എസ്. ഗിൽ രണ്ടു തവണ കേന്ദ്രമന്ത്രിയായി. സ്ഥാനാർത്ഥി മരിച്ചാൽ, സാധാരണ ആ സീറ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാറുണ്ട്. എന്നാൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ രാജ്യത്തെ മുഴുവൻ തിരഞ്ഞെടുപ്പുകൾ മാറ്റിവച്ചത് എന്തിനാണ്. തിരിച്ചറിയൽ കാർഡില്ലാത്ത കാലത്ത് ക്രമക്കേടിലൂടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ ജയിച്ചത്. 1993ന് ശേഷം തിരിച്ചറിയൽ കാർഡ് വന്നതോടെ അവരുടെ ഭൂരിപക്ഷം കുറഞ്ഞു. സ്വന്തം ശക്തിയിൽ ലോക്സഭയിൽ സർക്കാർ രൂപീകരിക്കാനുമായില്ല. 1984ൽ രണ്ടുസീറ്റുമാത്രമുണ്ടായിരുന്ന ബി.ജെ.പി തിരഞ്ഞെടുപ്പുകൾ ജയിച്ചത് അതിനുശേഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, RAJNATH SINGH, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360