SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

ഡോക്യുസ്‌കേപ് ഓൺലൈൻ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

Increase Font Size Decrease Font Size Print Page

doccu-scape

8 ദിനങ്ങൾ, 29 ചിത്രങ്ങൾ, കിവിൽചിം അക്കായിയുടെ 'അമീന' ഉദ്ഘാടന ചിത്രം


തിരുവനന്തപുരം:കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഡോക്യുസ്‌കേപ് ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 4ന്. www.idsffk.in വെബ്‌സൈറ്റിൽ നടക്കുന്ന ഓൺലൈൻ ചടങ്ങിൽ മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം നിർവഹിക്കും.ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ മേളയെ പരിചയപ്പെടുത്തും. തുടർന്ന് ഉദ്ഘാടന ചിത്രം തുർക്കിഷ് സംവിധായിക കിവിൽചിം അക്കായ് സംവിധാനം ചെയ്ത 'അമീന' യും കുഞ്ഞില മാസ്സില്ലമണിയുടെ മലയാള ചിത്രം 'ഗി'യും പ്രദർശിപ്പിക്കും. ചടങ്ങിന്റെ ലൈവ് സ്ട്രീമിങ് facebook/iffklive പേജിലും കാണാം.

എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 29 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. രാജ്യാന്തര കഥേതര വിഭാഗത്തിൽ 6 ചിത്രങ്ങളും രാജ്യാന്തര കഥാവിഭാഗത്തിൽ ഒരു ചിത്രവും പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ മുൻ പതിപ്പുകളിൽ അവാർഡ് ലഭിച്ച ചിത്രങ്ങളാണ് ഇന്ത്യൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഥേതര വിഭാഗത്തിൽ ആറുചിത്രങ്ങളും കഥാവിഭാഗത്തിൽ അഞ്ചുചിത്രങ്ങളും ഇതിൽ പ്രദർശിപ്പിക്കും. ആറ്ചിത്രങ്ങൾ അനിമേഷൻ വിഭാഗത്തിലും നാല് ചിത്രങ്ങൾ കാമ്പസ് വിഭാഗത്തിലും പ്രദർശനത്തിനെത്തും. യശസ്വിനി രഘുനന്ദൻ സംവിധാനം ചെയ്ത 'ദാറ്റ് ക്ലൗഡ് നെവർ ലെഫ്റ്റ്' സമാപന ചിത്രമായി പ്രദർശിപ്പിക്കും.

ഓരോ ദിവസവും നാല് മണി മുതൽ ഷെഡ്യൂൾ പ്രകാരമുള്ള ചിത്രങ്ങൾ 24 മണിക്കൂർ നേരം വെബ്‌സൈറ്റിൽ കാണാം. ചിത്രങ്ങളുടെ സംവിധായകർ പങ്കെടുക്കുന്ന 'ഇൻ കോൺവർസേഷൻ' പരിപാടി എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് വെബ്‌സൈറ്റ് വഴി ലൈവായി ഉണ്ടായിരിക്കും.

രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്ക് www.idsffk.inഎന്ന വെബ്‌സൈറ്റിലൂടെയോ ഐ.എഫ്.എഫ്.കെ മൊബൈൽ ആപ്പ്ഗൂഗിൾപ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്‌തോ മേളയിൽ പങ്കെടുക്കാം. സൗജന്യ രജിസ്‌ട്രേഷനായി www.idsffk.in സന്ദർശിക്കുക.

TAGS: DOCCUSCAPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY