താര റാണിമാരുടെ പറുദീസയാണ് ഇപ്പോൾ മാലിദ്വീപ്.കൊവിഡ് കാലം ഒരു വെക്കേഷൻപോലെ ആഘോഷിക്കുകയാണ് താര സുന്ദരിമാർ. തിരക്കിട്ട ഓട്ടങ്ങൾക്കിടയിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി മാറ്റിവെക്കാൻ സമയം കണ്ടെത്താൻ കഴിയാത്തതിന്റെ സങ്കടം താരങ്ങൾക്ക് ഇപ്പോൾ മാറി. ഈ സമയത്ത് വിദേശ യാത്രകൾ റിസ്ക്ക് ആണെന്ന് അറിയുന്ന താരങ്ങൾ തങ്ങളുടെ കുടുംബത്തിനൊപ്പവും ആൺ സുഹൃത്തുക്കൾക്കൊപ്പവും കൂട്ടുകാർക്കൊപ്പവും അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് പറക്കുകയാണ്. വെക്കേഷനിൽ അവർ ധരിക്കുന്ന ബീച്ച് ബിക്കിനികളും ബീച്ച് സ്യുട്ടുകളുമാണ് ഇപ്പോൾ ഫാഷൻലോകത്തെ പ്രധാന ചർച്ച.മാലി ദ്വീപിന്റെ നീല കടൽപോലെ സുന്ദരമാക്കുകയാണ് ഓരോ താരങ്ങളും തങ്ങളുടെ മാലി ദ്വീപ് വെക്കേഷൻ,
തപ്സി മാലിദ്വീപ് ഔട്ട്ഫിറ്റ്സ്
സഹോദരിമാർക്കൊപ്പം തപ്സി മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ എത്തിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. സ്കൂബ ഡൈവിങ്ങും സ്വിമ്മിംഗ് പൂൾ ബ്രേക്ക്ഫാസ്റ്റു മെല്ലാംചേർന്ന താരത്തിന്റെ വെക്കേഷൻ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. സഹോദരിമാരായ ഷഗുണും ഇവാനിയയുമായിരുന്നു അവധിയാഘോഷിക്കാൻ തപ്സിയ്ക്കൊപ്പം ഉണ്ടായിരുന്നത്. വെക്കേഷനിൽ തപ്സി ധരിച്ച ഔട്ട്ഫിറ്റുകൾ ഏറെ ശ്രദ്ധേയമായിരുന്നു. പല പ്രമുഖ ഡിസൈനർമാരാണ് തപ്സിയ്ക്ക് മാലിദ്വീപ് അവധിക്കാല വസ്ത്രങ്ങൾ ഒരുക്കിയത്. സമ്മർ വസ്ത്രങ്ങൾ, ബാത്ത് സ്യൂട്ടുകൾ,കോർഡിനേറ്റഡ് സെപ്പറേറ്റുകൾ,കോക്ടെയ്ൽ ഡ്രസ്,കോർസെറ്റ് ഡ്രസ് , പ്രിന്റഡ്ടോപ് ആൻഡ് സ്കർട്ട് , ഹൈ വൈസ്റ്റഡ് ബിക്കിനി, ഇൻഡോ വെസ്റ്റേൺ ഫ്യൂഷൻ വസ്ത്രങ്ങൾ, ടെന്റ് വസ്ത്രങ്ങൾ തുടങ്ങി ആകർഷണീയമായ ആരെയും കൊതിപ്പിക്കുന്ന ഔട്ട്ഹിറ്റുകളാണ് മാലിദ്വീപ് അവധി ദിവസങ്ങളിൽ തപ്സി ധരിച്ചിരുന്നത്.
അതിമനോഹാരിയായി ദിഷ പട്ടാനി
ദിഷ പട്ടാനിയുടെ മാലിദ്വീപ് വെക്കേഷന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായി. പൗഡർ ബ്ലൂ നിറത്തിലുള്ള സ്വിമ്മിംഗ് സ്യുട്ടും റോസ് നിറത്തിലുള്ള ബിക്കിനിയിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.
കാജൽ അഗർവാളിന്റെ മാലിദ്വീപ് ഹണിമൂൺ
ഈയിടയ്ക്ക് വിവാഹിതയായ തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ തന്റെ ഹണിമൂൺ ആഘോഷിക്കാൻ പ്രതിശ്രുത വരൻ ഗൗതം കിച്ച്ലുവായി മാലിദ്വീപിൽ എത്തിയിരുന്നു. താരംഹോട്ട് റെഡിലുള്ള ബിക്കിനി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. അതുപോലെ അണ്ടർ വാട്ടർ റിസോർട്ടിൽ നിന്നെടുത്തഫോട്ടോകളും തരംഗമായിരുന്നു.
സ്കൂബ ഡൈവിംഗ് ചെയ്ത് സാമന്ത
ബോളിവുഡ് താരങ്ങൾ മാത്രമല്ല തെന്നിന്ത്യൻ താരങ്ങളുടെയും ഇഷ്ട വെക്കേഷൻ സ്പോട്ട് ഇപ്പോൾ മാലിദ്വീപാണ്.
ഭർത്താവും നടനുമായ നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷിക്കാനാണ് സാമന്ത മാലിദ്വീപിൽ എത്തിയത്. താരം സ്കൂബ ഡൈവിംഗിന് ഒരുങ്ങി നിൽക്കുന്ന ചിത്രം താരം തന്നെയാണ്സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാലിദ്വീപിൽപോയവർ ആരും സ്കൂബ ഡൈവ് ചെയ്യാതെ തിരിച്ചുവരില്ല.
കുഞ്ഞിനൊപ്പം മാലി ദ്വീപിൽ നേഹ ധൂപിയ
മാലിദ്വീപ് വെക്കേഷന് നേഹ എത്തിയപ്പോൾ കറുത്ത ബിക്കിനി യിലെഫോട്ടോ പങ്കവച്ചിരുന്നു. കുടുംബമായാണ്നേഹ മാലിദ്വീപിൽ എത്തിയത്. മകൾ ബെഹ്റ ധൂപിയബേധിയെ ഉയർത്തു പിടിച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു.
കുടുംബത്തോടൊപ്പം രാകുൽ പ്രീത്
തെന്നിന്ത്യൻ നടി രാകുൽ പ്രീത് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഓറഞ്ച് ബിക്കിനിയിലെഫോട്ടോ തരംഗമായിരുന്നു. അതിനു പുറമെ കറുത്ത ബിക്കിനിയിൽ എത്തിയ ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യത ലഭിച്ചു. കുടുംബ സമേതം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് രാകുൽ പ്രീത്.
താരം പങ്കുവച്ച ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു .തന്റെ ബിക്കിനി ചിത്രങ്ങൾ അച്ഛനാണ് പകർത്തിയതെന്ന് താരം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |