SignIn
Kerala Kaumudi Online
Monday, 21 September 2026 3.57 PM IST

അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാർച്ച് 31 വരെ

flight-service

ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31വരെ നീട്ടി ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി. നിയന്ത്രണങ്ങൾ ഡി.ജി.സി.ഐ അംഗീകരിച്ച കാർഗോ വിമാനങ്ങൾക്ക് ബാധകമല്ല.

അതേസമയം തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കും.

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇതിന് ശേഷം മറ്റുപല മേഖലകളിലും നിയന്ത്രണം ലഘൂകരിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLIGHT SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA