SignIn
Kerala Kaumudi Online
Friday, 18 September 2026 4.47 PM IST

യു ഡി എഫ് നേതാക്കൾക്ക് വേണ്ടിയാണോ സുകുമാരൻ നായർ ശബരിമല വിഷയം ഉന്നയിച്ചത്? ടീമിന് ക്യാപ്‌റ്റനുണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണെന്ന് എം എ ബേബി

sukumaran-nair

തിരുവനന്തപുരം: യു ഡി എഫ് നേതാക്കൾക്ക് വേണ്ടിയാണോ വോട്ടെടുപ്പ് ദിവസം ശബരിമല പ്രശ്‌നം സുകുമാരൻ നായർ ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മന്നത്തുപത്മനാഭൻ നായർ സമുദായത്തിലെ തെറ്റായ ആചാരങ്ങൾ തിരുത്താൻ ശ്രമിച്ചപ്പോൾ എതിർത്തവർ അന്നുണ്ടായിരുന്നുവെന്നും ബേബി ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴുമുണ്ടെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്‌താവനയ്‌ക്കെതിരെയാണ് ബേബി രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്‌റ്റനെന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്നും ബേബി പറഞ്ഞു. നേതാക്കളുടെ വളർച്ചയുടെ ചില ഘട്ടങ്ങളിൽ പതിഞ്ഞുകിട്ടുന്ന പേരുകളിൽ പെട്ടതാണിത്. ചില നേതാക്കൾ മുന്നണിയുടെ പ്രതീകമായി മാറും. ടീമിന് ക്യാപ്‌റ്റനുണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. ഇടതുമുന്നണിക്ക് നൂറു സീറ്റുകൾ വരെ കിട്ടാനുളള സാഹചര്യമുണ്ടെന്നും ബേബി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY POLLS, SUKUMARAN NAIR, NSS, MA BABY, CPM, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY