SignIn
Kerala Kaumudi Online
Friday, 18 September 2026 12.55 PM IST

മാസപ്പടിക്കേസ്; ആരും ആശ്വസിക്കേണ്ട, നിയമോപദേശം ഉടൻ കിട്ടുമെന്ന് ആഭ്യന്തര മന്ത്രി

READ ENGLISH VERSION
ramesh-chennithala
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാസപ്പടിക്കേസിൽ നിയമോപദേശം ഇതുവരെ കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ ഉടൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആരും ആശ്വസിക്കേണ്ടെന്നും ഇന്നോ നാളെയോ നിയമോപദേശം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ പണം വാങ്ങിയെന്ന ആരോപണത്തിൽ​ ആശങ്കയില്ലെന്നും അക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്യാൻപറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'ഒരു സെക്കന്റ് പോലും റിപ്പോർട്ടർ ടിവിയുടെ സംപ്രേഷണം തടസപ്പെട്ടിട്ടില്ല. നിയമവിരുദ്ധമായി ഒരു കാര്യവും നടന്നിട്ടില്ല. എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എല്ലാം ചെയ്തത്. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നത് യുഡിഎഫ് സർക്കാരിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. പൂർണ സ്വാതന്ത്ര്യം കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർക്കുണ്ട്. അതിന് വിഘാതമാകുന്ന ഒരു പ്രവർത്തനവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. നിർഭയമായി കേരളത്തിൽ മാദ്ധ്യമപ്രവർത്തനം നടത്താം. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ സർക്കാരിനെ വിലയിരുത്തേണ്ട.'- ആഭ്യന്തര മന്ത്രി പറഞ്ഞു

English Summary

Home Minister Ramesh Chennithala said the legal opinion in the monthly payment case has not yet been received and that he will discuss it with the Chief Minister once it arrives. He said the opinion is expected soon and dismissed allegations against him. Chennithala also denied interfering in the Messi fraud investigation or ordering arrests, while stressing media freedom.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA, MASAPPADI CASE, PINARAYI VIJAYAN, ED ARREST, MESSI FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA