SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.11 AM IST

ആഡംബരം; അനധികൃത സ്വത്ത്: കർശന നടപടി

READ ENGLISH VERSION
1

സ്വത്ത് വിവരങ്ങൾ അറിയിക്കണം

കോഴിക്കോട്: തെറ്റ് തിരുത്തലിന് ആഡംബരം ഒഴിവാക്കി ജനങ്ങളിലേക്കിറങ്ങണം. പാർട്ടി സംസ്ഥാന നേതൃത്വം മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവർക്ക് കർശന നിർദ്ദേശം നൽകാൻ വിപുലീകൃത സംസ്ഥാന സമിതിയിൽ തീരുമാനം.

2005 മുതൽ പാർട്ടി അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകാനുള്ള ഫോറത്തിൽ സ്വത്തു വിവരങ്ങളെക്കുറിച്ച് ചോദ്യങ്ങളുണ്ടെങ്കിലും ഫലപ്രദമല്ല. കാൻഡിഡേറ്റ് മെമ്പർഷിപ്പിന് ശേഷം ബ്രാഞ്ച് കമ്മിറ്റിയിലെത്തുമ്പോൾ നിലവിലെ സ്വത്തു വിവരങ്ങളും ജോലിയും വെളിപ്പെടുത്തണം. ഓരോ അഞ്ചു വർഷവും പുതുക്കണം. പുതുക്കിയ റിപ്പോർട്ടുകൾ പരിശോധിക്കാൻ ലോക്കൽ തലം മുതൽ സ്‌ക്രീനിംഗ് കമ്മിറ്റികളുണ്ടാവും. പാർട്ടി പ്രവർത്തന കാലയളവിൽ സ്വത്ത് വർദ്ധനവോ ,മറ്റ് സമ്പാദ്യങ്ങളോ ഉണ്ടായാൽ അവർ പാർട്ടിയിലുണ്ടാവില്ല.

പാർട്ടി അംഗങ്ങളിലും നേതാക്കളിലും ആഡംബരവും അനധികൃത സ്വത്ത് സമ്പാദനവും വർദ്ധിക്കുന്നതും നേതാക്കൾ ജനങ്ങളിൽ നിന്ന് അകലുന്നതുമാണ് പാർട്ടി ഇന്ന് നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം. മുഴുവൻ സമയ കേഡർമാരായ പാർട്ടി പ്രവർത്തകർ ജീവിക്കാൻ മറ്റ് ജോലികളിൽ ഏർപ്പെടുന്നതിൽ തടസമില്ല. അത് മേൽ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണം. അനധികൃത സ്വത്ത് സമ്പാദനം ശ്രദ്ധയിൽപ്പെട്ടാൽ കർശന ടപടിയുണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആ​രും​ ​വി​മ​ർ​ശ​ന​ത്തി​ന് അ​തീ​ത​ര​ല്ല​:​ ​ഗോ​വി​ന്ദ​ൻ

യോ​ഗ​ത്തി​ൽ​ ​ത​നി​ക്കും​ ​മ​റ്റ് ​നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​ന​മു​ണ്ടാ​യെ​ന്ന് ​തു​റ​ന്ന് ​സ​മ്മ​തി​ച്ച് ​​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​വി​മ​ർ​ശ​ന​ങ്ങ​ളി​ൽ​ ​അ​ത്ഭു​ത​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹംവാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സെ​ക്ര​ട്ട​റി​ക്കെ​തി​രെ​ ​വി​മ​ർ​ശ​ന​മു​ണ്ടാ​യോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന്,​ ​വി​മ​ർ​ശ​ന​മി​ല്ലെ​ങ്കി​ൽ​ ​താ​നെ​ങ്ങ​നെ​ ​പാ​ർ​ട്ടി​ ​നേ​താ​വാ​കു​മെ​ന്നാ​യി​രു​ന്നു​ ​ഗോ​വി​ന്ദ​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ഞ​ങ്ങ​ളെ​ല്ലാം​ ​തി​രു​ത്തേ​ണ്ട​തു​ണ്ട്,​ ​തി​രു​ത്ത​ലു​ക​ളി​ലൂ​ടെ​ ​പാ​ർ​ട്ടി​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​വും'
പാ​ർ​ട്ടി​ ​നേ​താ​ക്ക​ളു​ടെ​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​നം​ ​പ​രി​ശോ​ധി​ക്കും.​ ക​ടു​ത്ത​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​പാ​ർ​ട്ടി​ ​മു​ന്നോ​ട്ടു​പോ​കും.​ ​ഇ.​ഡി​ ​അ​ട​ക്ക​മു​ള്ള​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​നീ​ക്ക​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​വി​ശാ​ല​ ​സ​ഖ്യം​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ​ച​ർ​ച്ച​ക​ളി​ൽ​ ​നി​ർ​ദ്ദേ​ശ​മു​യ​ർ​ന്നു.​ ​ഇ.​ഡി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ളെ​ ​വേ​ട്ട​യാ​ടു​ക​യാ​ണ്.​ ​കേ​ര​ള​ ​സ​ർ​ക്കാ​രും​ ​ഇ​തി​ന് ​കൂ​ട്ടു​ ​നി​ൽ​ക്കു​ന്നു.​ ​ഉ​ത്സ​വ​ങ്ങ​ളും​ ​ആ​ഘോ​ഷ​ങ്ങ​ളും​ ​എ​ല്ലാ​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടേ​തു​മാ​ക്കി​ ​മാ​റ്റാ​ൻ​ ​ബോ​ധ​പൂ​ർ​വ​ ​ഇ​ട​പെ​ട​ൽ​ ​വേ​ണം.​ ​ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​കു​ത്ത​ക​യ​ല്ല.​ ​എ​ല്ലാ​ ​ഉ​ത്സ​വ​ങ്ങ​ളും​ ​എ​ല്ലാ​ ​ജ​ന​ങ്ങ​ളു​ടേ​തു​മാ​ണ്.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ ​വി​ശ്വാ​സി​ക​ളു​ടേ​ത് ​മാ​ത്ര​മാ​ക്ക​ണം.​ ​ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ ​വെ​ള്ളം​ ​ക​ട​ക്കാ​ത്ത​ ​അ​റ​ ​പോ​ലെ​ ​വേ​ർ​തി​രി​ക്കാ​നും​ ,​പൊ​തു​ ​ഇ​ട​ങ്ങ​ളെ​ ​സ്വ​കാ​ര്യ​ ​ഇ​ട​ങ്ങ​ളാ​ക്കാ​നും​ ​ആ​ർ.​എ​സ്.​എ​സ് ​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.

ബ്രാ​ഞ്ചു​ക​ളു​ടെ​ ​ചു​മ​തല ഏ​രി​യാ​ക​മ്മി​റ്റി​ക്ക് ​ന​ൽ​ക​ണം

ബ്രാ​ഞ്ചു​ക​ളു​ടെ​ ​ചു​മ​ത​ല​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ന​ൽ​കി​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​സി.​പി.​എം​ ​വി​പു​ലീ​കൃ​ത​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ൽ​ ​ആ​വ​ശ്യം.​ ​ബ്രാ​ഞ്ച് ​ത​ല​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​നം​ ​ശ​ക്തി​പ്പെ​ടു​ത്ത​ണം.​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ക​ളു​ടെ​യും​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ക​ളു​ടെ​യും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​യും​വി​ധം​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സം​ഘ​ട​നാ​ബ​ലം​ ​ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്ന​താ​യി​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA