SignIn
Kerala Kaumudi Online
Monday, 21 September 2026 1.43 PM IST

ബസുകൾ ഷെഡ്യൂൾ ചുരുക്കി

ksrtc

തിരുവനന്തപുരം:സർക്കാർ നി​ർദ്ദേശാനുസരണം കെ.എസ്.ആർ.ടി.സി ഇന്നലെ 60 ശതമാനം സർവീസുകൾ നടത്തി.അവധിദിവസങ്ങളിൽ സർവ്വീസ് നടത്തിയിരുന്ന 2300 ബസുകളുടെ 60 ശതമാനം സർവ്വീസുകളാണ് നടന്നത്. ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നവർക്കും എയർപോർട്ട്,റെയിൽവേ സ്റ്റേഷൻ,ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തുന്നവർക്കും വേണ്ടിയാണ് പ്രധാനമായും സർവീസുകൾ നടത്തിയത്.ഗ്രാമ മേഖലയിൽ ജനം പുറത്തിറങ്ങാതെ വന്നതിനാൽ ഉച്ചയോടെ ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA