SignIn
Kerala Kaumudi Online
Wednesday, 23 September 2026 9.57 AM IST

ഇനിയും വേണം 5 ലക്ഷം വാക്സിൻ ഡോസ്

vaccine

കൊല്ലം: ജില്ലയിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ വിതരണം പകുതി പൂർത്തിയായി. ഇനി അഞ്ചുലക്ഷത്തോളം പേർക്കുകൂടി വാക്‌സിൻ നൽകിയാലേ ജില്ലയിൽ മുതിർന്നവർക്കുള്ള വാക്‌സിൻ വിതരണം പൂർത്തിയാവുകയുള്ളു.

ജനുവരി പത്തിനാണ് ആദ്യമായി വാക്‌സിൻ വിതരണം തുടങ്ങിയത്. ആദ്യ വാക്‌സിൻ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമാണ് നൽകിയത്. മാർച്ച് 1 മുതലാണ് പൊതുജനത്തിന് വാക്‌സിൻ നൽകിത്തുടങ്ങിയത്. പ്രായമായവർക്കും 45 വയസുവരെയുള്ളവരെയുമാണ് പരിഗണിച്ചത്. ജില്ലയിൽ ഒൻപത് ലക്ഷത്തോളം ആളുകളാണ് 45 വയസിന് മുകളിലുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ വാക്‌സിനെടുത്തത്.

 ജില്ലയിൽ വാക്സിൻ

ആകെ നൽകിയത് - 6,03,923
രണ്ട് ഡോസ് കിട്ടിയവർ - 4,59,810
ആദ്യ ഡോസ് കിട്ടിയവർ-1,44,113
ആകെ വേണ്ടത് - 9,00,000
ജില്ലയിൽ വാക്‌സിൻ തുടങ്ങിയത് - ജനുവരി -10ന്
പൊതുജനത്തിന് ലഭിച്ചത് - മാർച്ച് 1ന്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL