SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.50 AM IST

54-ാമത് കല്ലട ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗും ഇന്ന്

കൊ​ല്ലം: ടൂ​റി​സം വ​കു​പ്പും ക​ല്ല​ട ജ​ലോ​ത്സ​വ സ​മി​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ചാ​മ്പ്യൻ​സ് ബോ​ട്ട് ലീ​ഗി​ന്റെ (സി.ബി.എൽ) ര​ണ്ടാം പാ​ദ​ മ​ത്സ​ര​വും 54​ാ​മ​ത് ക​ല്ല​ട ജ​ലോ​ത്സ​വ​വും ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് മ​ന്ത്രി പി.സി.വി​ഷ്​ണു​നാ​ഥ് ഉ​ദ്​ഘാ​ട​നം ചെ​യ്യും. ക​ല്ല​ട​യാ​റ്റി​ലെ മു​തി​ര​പ്പ​റ​മ്പ് കാ​രൂത്ര​ക്ക​ട​വ് നെ​ട്ടാ​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങൾ.

ഉ​ല്ലാ​സ് കോ​വൂർ എം.എൽ.എ അദ്ധ്യ​ക്ഷ​നാ​കും. കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ് എം.പി സ​മ്മാ​ന​ദാ​നം നിർ​വ​ഹി​ക്കും. ബി.ബി.ഗോ​പ​കു​മാർ എം.എൽ.എ മാ​സ് ഡ്രിൽ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ജി​ല്ലാ കളക്ടർ ആ​നി ജൂ​ല തോ​മ​സ്, ടൂ​റി​സം ഡ​യ​റ​ക്ടർ അ​ഞ്​ജ​ന, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ബി.ബൈ​ജു, മൺ​റോ​ത്തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് മാ​യ നെ​പ്പോ​ളി​യൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​കൾ, സാ​മൂ​ഹി​ക - ​സാം​സ്​കാ​രി​ക നാ​യ​കർ എ​ന്നി​വർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്​ക്ക് 1.30​ന് പ​താ​ക ഉ​യർ​ത്തു​ന്ന​തോ​ടെ ച​ട​ങ്ങു​കൾ​ക്ക് തു​ട​ക്ക​മാ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL