കണ്ണൂർ: ശാസ്ത്രമേളയ്ക്ക് ഒരുങ്ങുന്ന എൽ.പി വിഭാഗം അദ്ധ്യാപകർക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി 'ശാസ്ത്ര മേളയ്ക്ക് ഒരുങ്ങാം' എന്ന പേരിൽ കണ്ണൂർ പരിഷത്ത് ഭവനിൽ ശില്പശാല സംഘടിപ്പിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ വിഷയ സമിതി ചെയർമാനുമായ എം.പി സനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പി.വി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം പി.പി ബാബു, കെ. ബാലകൃഷ്ണൻ, എം.പി ധർമ്മൻ എന്നിവർ സംസാരിച്ചു. പ്രസാദ്, എം.പി. സനിൽകുമാർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ജില്ലാ കമ്മറ്റി അംഗം പി.കെ സുധാകരൻ സ്വാഗതവും പി.പി സുനിൽ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ശാസ്ത്ര അദ്ധ്യാപകർ സജീവമായി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |