SignIn
Kerala Kaumudi Online
Thursday, 05 August 2021 3.10 AM IST

കൊവി​ഡ് സംഹാര താണ്ഡവമാടി​യി​ട്ടും രാജ്യത്ത് ഭൂരി​പക്ഷത്തി​നും മാസ്കി​നോട് താത്പര്യം തീരെ പോര, സർവേയി​ൽ വ്യക്തമായത് ഞെട്ടി​പ്പി​ക്കുന്ന വി​വരങ്ങൾ

mask

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവമാടുകയാണെങ്കിലും രോഗം പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായ മാക്സ് ധരി​ക്കാൻ ഭൂരി​പക്ഷത്തി​നും താത്പര്യമി​ല്ല. അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. അധികം വൈകാതെ തന്നെ ഉണ്ടാകുന്ന കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെക്കാൾ മാരകമായേക്കാമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് ജനങ്ങളുടെ കുറ്റകരമായ ഈ അനാസ്ഥ എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. ഡെൽറ്റാ പ്ളസ് വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഒട്ടുമിക്കവരും കാര്യമായി എടുക്കുന്നില്ല.

രാജ്യത്തെ 312 ജില്ലകളിലായി നടത്തിയ സർവേയിൽ 33,000 പേരാണ് പങ്കെടുത്തത്.പ്രാദേശിക സർക്കിളുകൾ നടത്തിയ ഓൺ‌ലൈൻ സർവേയിൽ പ്രതികരിച്ചവരിൽ 67 ശതമാനം പേരും തങ്ങളുടെ പ്രദേശത്ത് ആളുകൾ ശരിയായി മാസ്ക് ധരിക്കുന്നത് വളരെ കുറവാണെന്നാണ് അഭിപ്രായപ്പെട്ടത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ പോലും ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നില്ല എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 32 ശതമാനം പേർ മാത്രമാണ് തങ്ങൾ സന്ദർശിച്ച വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ട് എന്നഭിപ്രായപ്പെട്ടത്.

വാക്സിനെടുക്കാൻ എത്തുന്നവരുടെ നീണ്ട നിര ദൃശ്യമാകുന്ന വാക്സിനേഷൻ കേന്ദ്രങ്ങളി​ൽ എത്തുന്നവർ ശരിയായ രീതി​യി​ൽ മാസ്ക് ധരി​ക്കാത്തത് കൊവി​ഡ് വളരെ വേഗത്തി​ൽ പടരുന്നതിന് ഇടയാക്കും. ഇത്തരത്തി​ലുള്ള വാക്സി​നേഷൻ കേന്ദ്രങ്ങൾ എത്തി​ ദി​​വസങ്ങൾക്കുശേഷം തങ്ങളുടെ കുടുംബാംഗങ്ങൾക്ക് കൊവി​ഡ് ബാധ ഉണ്ടായി​ട്ടുണ്ടെന്ന് സർവേയി​ൽ പങ്കെടുത്ത പലരും അഭി​പ്രായപ്പെടുകയും ചെയ്തു. ഇത്തരം കേന്ദ്രങ്ങൾ സൂപ്പർ സ്പ്രെഡറുകളായി മാറുമെന്ന ആശങ്കയും അവർക്കുണ്ട്.

ശരി​യായ രീതി​യി​ൽ മാസ്ക് ധരി​ക്കാത്തവർക്ക് കൊവി​ഡ് ബാധി​ക്കാനുള്ള സാദ്ധ്യത അല്ലാത്തവരെ അപേക്ഷി​ച്ച് വളരെ കൂടുതലാണ്. വൈറസിന്റെ പുതിയ മ്യൂട്ടേഷനുകൾ കൂടുതൽ മാരകമാവുന്ന ഈ സമയത്ത് സ്വീകരിക്കാവുന്ന ഏറ്റവും മികച്ച പ്രതിരോധ മാർഗമാണ് മാസ്കുകൾ ധരിക്കുത്. മാസ്ക് ധരി​ക്കുന്നതി​നാെപ്പം സാമൂഹ്യ അകലം പാലി​ച്ചും കൈകൾ ഇടയ്ക്കി​ടെ കഴുകി​യും ചെയ്തും മാത്രമേ രോഗത്തെ അകത്താനാവൂ. രണ്ട് ഡോസ് വാക്സി​നെടുത്താലും ഇതൊക്കെ തുടരുകയും വേണം എന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറി​യി​പ്പ്.

രണ്ടാംഘട്ട വ്യാപനത്തി​ന്റെ തോത് കുറഞ്ഞതോടെ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളി​ൽ ലോക്ക്ഡൗൺ​ ഇളവുകൾ നി​ലവി​ൽ വന്നുകഴി​ഞ്ഞു. അതോടെ പലയി​ടങ്ങളി​ലും കൊവി​ഡ് നി​യന്ത്രണങ്ങൾ ലംഘി​ക്കപ്പെടുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MANY INDIANS, REFUSE, TOWEAR, MASKS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.