SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.18 AM IST

ഗ്യാനേഷ് രാജിവച്ചേ മതിയാകൂ; ഖാർഗെ

f

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ മൂന്ന് പ്രധാന ആവശ്യങ്ങൾ വീണ്ടും ആവർത്തിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, എസ്.ഐ.ആർ നിറുത്തിവയ്ക്കൽ,തിരഞ്ഞെടുപ്പുപ്രക്രിയ ബാലറ്റ് പേപ്പറഹിലേക്ക് തിരികെ കൊണ്ടുവരൽ എന്നിവയാണ് ആവശ്യം.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് നടത്തുന്ന 'ഇന്ത്യ' സഖ്യത്തിന്റെ 'വോട്ട് സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' റാലിയിൽ പങ്കുചേരാനും അദ്ദേഹം അഭ്യർത്ഥിച്ചു. റാലിയിൽ ഒരുലക്ഷം പ്രവർത്തകരെ അണിനിരത്തുമെന്ന് എ.ഐ.സി.സി. വൃത്തങ്ങളും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHARGE, GYANESHKUMAR, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360