പാലോട്: പ്രീ- പ്രൈമറികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച താലോലം പദ്ധതിയുടെ ഭാഗമായി കരിമൺകോട് ഗവ.എൽ.പി.എസിൽ നവീകരിച്ച പ്രീ-പ്രൈമറി ക്ലാസ് റൂം ഉദ്ഘാടനം പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു നിർവഹിച്ചു. എസ്.എം.സി പ്രസിഡന്റ് ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ എച്ച്.എം ചാർജ് ബീന മാർഗരറ്റ്,സി.ആർ.സി കോ-ഓർഡിനേറ്റർ രാജി,സ്കൂൾ വികസന സമിതി അംഗം എസ്.ഷാജഹാൻ,സ്റ്റാഫ് സെക്രട്ടറി എ.മുഹമ്മദ് ഗൗസ്,കവിത.ആർ എന്നിവരെ കൂടാതെ അദ്ധ്യാപകരും എസ്.എം.സി അംഗങ്ങളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |