SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.23 PM IST

'തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ല'; മാറ്റണമെന്ന് മുഖ്യമന്ത്രി

zoo
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം ഉചിതമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നെയ്യാർ പോലെയുള്ള വനമേഖലയോട് ചേർന്ന സ്ഥലത്തേക്ക് മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ ഉയർത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'റീഇമാജിനിങ് കേരളം' എന്ന പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ശരിക്കും ഈ തിരുവനന്തപുരത്തെ മൃഗശാല ഇവിടെയാണോ വേണ്ടത്? ഇത് മൃഗങ്ങളോടുള്ള ക്രൂരത കൂടിയാണ്. അവർക്ക് അവരുടേതായ ഒരു വാസസ്ഥലമുണ്ട്. നെയ്യാറിലേക്കോ അതുപോലെയുള്ള ഏതെങ്കിലും വനപ്രദേശത്തെക്കോ മാറ്റണം. അവരുടെ വാസസ്ഥലവുമായി യോജിച്ച സ്ഥലത്തേക്ക് വേണം മൃഗശാല മാറ്റാൻ. ആ സ്ഥലം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണം. അത് എന്റെ ഒരു സ്വപ്ന പദ്ധതിയാണ്'- മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary

Kerala Chief Minister V.D. Satheesan said the Thiruvananthapuram Zoo is not located in a suitable place and suggested relocating it to a forested area such as Neyyar. He said the zoo should be developed to international standards, describing the proposal as one of his dream projects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM ZOO, KERALA ZOO, V D SATHEESAN, ZOO RELOCATION, REIMAGINING KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA