SignIn
Kerala Kaumudi Online
Saturday, 05 September 2026 3.48 PM IST

കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ റദ്ദാക്കി, ചില ട്രെയിനുകൾ വൈകും

train
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ വൈകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം കണ്ണൂർ - എറണാകുളം ജംഗ്ഷൻ ഇന്റർസിറ്റി എക്‌സ്‌പ്രസിൽ (16306) സെപ്തംബർ 25, 26, 27, ഒക്‌ടോബർ 2, 4, 6, 9,11,13 തീയതികളിൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം കോയമ്പത്തൂർ - ഷൊർണൂർ പാസഞ്ചർ (56603) സെപ്തംബർ 18,26 തീയതികളിൽ കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ പോത്തന്നൂർ ജംഗ്ഷനിൽനിന്നാകും ട്രെയിൻ പുറപ്പെടുക. ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചർ (56604)​ ട്രെയിനും ഈ ദിവസങ്ങളിൽ പോത്തന്നൂരിനും കോയമ്പത്തൂരിനും ഇടയിൽ റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ - ജബൽപൂർ വീക്ക്‌ലി സ്പെഷ്യൽ എക്സ്പ്രസ് (02197)​ സെപ്തംബർ 21ന് കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ റദ്ദാക്കി. ഈ ദിവസം പോത്തന്നൂരിൽ നിന്നാകും ട്രെയിൻ യാത്ര തിരിക്കുക.

പാലക്കാട് ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണം വിവിധ ട്രെയിനുകൾ വൈകിയോടുമെന്നും അധികൃതർ അറിയിച്ചു. മംഗളൂരു സെൻട്രൽ - ചെന്നൈ സെൻട്രൽ (22638) വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സെപ്തംബർ 6, 8, 10,13 തീയതികളിൽ 45 മിനിറ്റ് വരെ വൈകും. ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12618) സെപ്തംബർ 05,12 തീയതികളിൽ 45 മിനിറ്റ് വൈകും. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ഒക്ടോബർ മൂന്നിന് 30 മിനിറ്റ് വൈകിയോടും. എറണാകുളം - പാലക്കാട് മെമു (6610) സെപ്തംബർ 25നും ഒക്ടോബർ മൂന്നിനും 35 മിനിറ്റ് വൈകും.

English Summary

Indian Railways announced partial cancellations and delays for several train services due to ongoing track maintenance works across its Thiruvananthapuram, Salem, and Palakkad divisions. Specific trains, including the Kannur-Ernakulam Intercity and Coimbatore-Shoranur Passenger, will be affected on various dates in September and October, impacting passenger travel.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA TRAIN CANCELLATIONS, TRAIN SERVICES KERALA, RAILWAY MAINTENANCE, THIRUVANANTHAPURAM DIVISION, PALAKKAD DIVISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA