SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ടി. സിദ്ദിഖ്

Increase Font Size Decrease Font Size Print Page

oommen

തിരുവനന്തപുരം: മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വസതിയിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ സന്ദർശിച്ചു.

സംസ്ഥാന കോൺഗ്രസിനകത്തെ ഉൾപ്പിരിവുകളുടെ ഭാഗമായി സിദ്ദിഖ് എ ഗ്രൂപ്പിൽ നിന്ന് അകന്നുവെന്ന വാർത്തകൾക്കിടെയാണിത്. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം സിദ്ദിഖ് പങ്കുവച്ചിരുന്നു. ഉമ്മൻ ചാണ്ടിയുമായി ഏറ്റവുമധികം വൈകാരിക ബന്ധമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് വാർത്താലേഖകരോട് പറഞ്ഞു. ഒന്നിച്ച് നിന്ന് പാർട്ടിയെ നയിക്കുകയെന്ന ദൗത്യമാണ് നേതൃത്വം ഏല്പിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞുള്ള രാഷ്ട്രീയം ആലോചനയിൽ പോലുമില്ല. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സിദ്ദിഖ് പറഞ്ഞു.

പുതിയ ഡി.സി.സി മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കണ്ണൂരിലുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റ് കെ.പി.സി.സി ഭാരവാഹികളും ഇന്നെത്തും.

TAGS: OOMMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY