SignIn
Kerala Kaumudi Online
Thursday, 19 February 2026 3.43 AM IST

അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുത്: കെ.സുധാകരൻ

Increase Font Size Decrease Font Size Print Page
sudhakaran

തിരുവനന്തപുരം: കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും പാർട്ടിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഇത്തരത്തിൽ സംഘടനകൾ രൂപീകരിക്കുകയോ അവയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവർത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: K SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY