SignIn
Kerala Kaumudi Online
Saturday, 24 October 2026 3.30 AM IST

കാർട്ടൺ കമ്പനിക്ക് ടെൻഡറില്ലാതെ കരാർ നൽകി; പി.പി. ദിവ്യയ്‌ക്ക് വിജിലൻസ് പൂട്ട്

pp-divya

കണ്ണൂർ: സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നിർമ്മാണ കരാറുകൾ നൽകിയെന്നാണ് പരാതി. ഭർത്താവ് അജിത്തിനെതിരെയും ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണമുണ്ടാകും. കാർട്ടൺ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നും പരാതിയിൽ പറയുന്നു. 2023-24 കാലയളവിലെ ഇടപാടുകളാണ് സംശയാസ്പദം. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷിക്കും.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ജൂണിൽ നൽകിയ പരാതിയിലാണ് നടപടി. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതോടെ ജില്ലാ പ്രസിഡന്റ് സ്ഥാനം ദിവ്യ ഒഴിഞ്ഞിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് സി.പി.എം തരം താഴ്‌ത്തുകയും ചെയ്തു.

കാർട്ടൺ വിവാദത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് വിശദ അന്വേഷണത്തിന് അനുമതി നൽകിയത്. 2021ൽ കണ്ണൂരിൽ തുടങ്ങിയ കാർട്ടൺ കമ്പനി പ്രീ ഫാബ്രിക്കേറ്റഡ്, മോഡുലാർ നിർമ്മാണം, പൊതുശൗചാലയ പദ്ധതികൾ, മാലിന്യ സംസ്‌കരണ അടിസ്ഥാന സൗകര്യം, ഇലക്ട്രോമെക്കാനിക്കൽ സേവനം എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

കാർട്ടണ് 11 കോടിയുടെ കരാറുകൾ

1. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിക്ക് 11 കോടി രൂപയുടെ കരാറുകൾ ലഭിച്ചു. കമ്പനിയുടെ ആദ്യ പ്രവൃത്തിയായ പടിയൂർ എ.ബി.സി സെന്റർ നിർമ്മാണം ജില്ലാ നിർമ്മിതി കേന്ദ്രയിലൂടെ കൈമാറി.

2.ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് 10.47 കോടിയുടെ കരാറുകൾ ദിവ്യ നേരിട്ട് നൽകി. കളക്ടർ ചെയർമാനായ സമിതിയിൽ ദിവ്യ ഗവേണിംഗ് ബോഡി അംഗമായിരുന്നു.

3.ജില്ലാ പഞ്ചായത്തിന് കീഴിലെ സ്‌കൂളുകളിൽ മോഡുലാർ ടോയ്‌ലെറ്റുകൾ സ്ഥാപിച്ചതിലും പടിയൂരിലെ എ.ബി.സി സെന്റർ നിർമ്മാണത്തിലും ക്രമക്കേട്.

4.കമ്പനി ഡയറക്ടർ മുഹമ്മദ് ആസിഫും ദിവ്യയുടെ ഭർത്താവ് അജിത്തും ചേർന്ന് പാലക്കയംതട്ടിൽ നാലേക്കർ ഭൂമി വാങ്ങി. ഇരുവരുടെയും പേരിലുള്ള രേഖകൾ ഒരേ അഭിഭാഷകന്റെ ഓഫീസിൽ തയ്യാറാക്കി.

5. പരിയാരം ഗവ.മെഡിക്കൽ കോളജ് ജീവനക്കാരനായ അജിത്തിന്റെ തൊഴിൽ രേഖയിൽ 'കൃഷി" എന്നാണ് കാണിച്ചിരിക്കുന്നത്.

ഏത് അന്വേഷണത്തോടും സഹകരിക്കും. ഒരിഞ്ച് ഭൂമിയെങ്കിലും അനധികൃതമെന്ന് കണ്ടെത്തിയാൽ അത് പരാതിക്കാരനായ ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തുനൽകാം

- പി.പി. ദിവ്യ

മുൻ സർക്കാരും സി.പി.എമ്മും ദിവ്യയെ സംരക്ഷിക്കുകയായിരുന്നു. ഏകദേശം 25 കോടിയുടെ അഴിമതിയാണ് നടന്നത്

- മുഹമ്മദ് ഷമ്മാസ് (പരാതിക്കാരൻ)

പി.പി ദിവ്യയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കൂടുതൽ കാര്യങ്ങൾ തെളിയട്ടെ എന്നാണ് ആഗ്രഹം

അന്തരിച്ച നവീൻ ബാബുവിന്റെ

സഹോദരൻ പ്രവീൺബാബു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PP DIVYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA