SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.48 AM IST

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് പരിഹാരം

beauty

കണ്ണിന് ചുറ്റും കറുത്ത പാട് ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലർജി, മാനസിക സമ്മർദ്ദം എന്നിങ്ങനെയുള്ള നിരവധി കാരണങ്ങൾ കൊണ്ടും പാരമ്പര്യമായും ചിലർക്ക് കണ്ണിന് ചുറ്റും പാടുകൾ വരാം. കണ്ണ് സ്ഥിരമായി അമർത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാൻ കാരണമായേക്കും. ഇത്തരത്തിലുള്ള കറുത്ത പാട് ഒഴിവാക്കാനുള്ള ചില പരിഹാരങ്ങൾ നോക്കാം. വെള്ളരിക്ക ചെറുതായി മുറിച്ച് കണ്ണിന് മുകളിൽ അഞ്ച് മിനിറ്റ് സമയത്തേക്ക് വെച്ചശേഷം കഴുകി കളയുക. തണുത്ത വെള്ളരിക്കയിലുള്ള ആന്റി ഓക്സിഡന്റ്സ് കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം കുറക്കാൻ സഹായിക്കുന്നു.

ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞ് ഫ്രിഡ്ജിൽ പത്ത് മിനട്ടോളം വെക്കുക. ശേഷം ഇതെടുത്ത് കണ്ണിന് മുകളിൽ അഞ്ച് മുതൽ പത്ത് മിനിട്ടോളം വെയ്ക്കുക. എല്ലാം കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകി വൃത്തിയാക്കുക. ഇത് ആഴ്ചയിൽ മൂന്ന് ദിവസം തുടരുന്നതിലൂടെ കണ്ണിന് ചുറ്റും വലിയ മാറ്റം കാണാൻ സാധിക്കും. ജ്യൂസ് രൂപത്തിൽ അരച്ചെടുത്ത ഉരുളകിഴങ്ങ് കോട്ടൺ തുണിയിൽ മുക്കി 20 മിനിട്ടോളം കണ്ണിന് ചുറ്റും വെയ്ക്കുക. ശേഷം വെള്ളം കൊണ്ട് കഴുകി കളയുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE