SignIn
Kerala Kaumudi Online
Monday, 21 September 2026 5.12 PM IST

കരാറുകാരുമായി എംഎൽഎമാർ കാണാൻ വരരുത്,​ മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം

kk

തിരുവനന്തപുരം: കരാറുകാരുമായി എം.എൽൽ.എമാരെ കാണാൻ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് സി.പി.എം.

മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയാണുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം, അതാണ് ഈ സർക്കാരിന്‍റെ നിലപാടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

കരാറുകാരെക്കൂട്ടി എം.എല്‍.എമാര്‍ കാണാൻ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിനറെ പ്രസ്താവന വിവാദമായിരുന്നു. എന്നാല്‍ താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച മന്ത്രി, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നും കോഴിക്കോട്ട് പറഞ്ഞു. നിയമസഭയില്‍ പറഞ്ഞത് നല്ല ബോധ്യത്തോടെയാണ്. പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും റിയാസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMAD RIYAS, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA