SignIn
Kerala Kaumudi Online
Thursday, 15 October 2026 4.38 PM IST

വിവാഹബന്ധം വേര്‍പിരിഞ്ഞത് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു,യൂട്യൂബ് ചാനലുകൾക്കെതിരെ മാനനഷ്‌ട കേസുമായി സാമന്ത

samantha

യൂട്യൂബ് ചാനലുകൾക്കെതിരെ മാനനഷ്‌ട കേസുമായി നടി സാമന്ത പ്രഭു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനാണ് സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലകുള്‍ എന്നിവയ്ക്കെതിരെയാണ് സാമന്ത പരാതി നൽകിയത്. ഇതിന് പുറമെ വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മോശമായി സംസാരിക്കുകയും, തനിക്ക് പ്രണയ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിലുമാണ് കേസ്.

അടുത്തിടെയാണ് സാമന്തയും നടന്‍ നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ഇതിനു പിന്നാലെയാണ് നടിക്കു നേരെ വലിയ സൈബർ ആക്രമണം നടന്നത്. ഇതിനെതിരെ സാമന്ത പ്രതികരിച്ചിരുന്നു.

"എന്റെ വ്യക്തിപരമായ കാര്യത്തില്‍ നിങ്ങള്‍ ഇത്രയധികം വികാരഭരിതരാവുകയും എന്നോട് സ്‌നേഹവും സഹാനുഭൂതിയും പ്രകടപ്പിക്കുകയും ചെയ്യുന്നതില്‍ നന്ദിയുണ്ട്. അതോടൊപ്പം തന്നെ നിങ്ങള്‍ പറയുന്ന കള്ളക്കഥകളില്‍ നിന്ന് എന്നെ പ്രതിരോധിക്കുകയും ചെയ്യുന്നു. എനിക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നെന്നും കുട്ടികളെ വേണ്ടായിരുന്നെന്നും അവസരവാദിയാണെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഗര്‍ഭച്ഛിത്രം നടത്തിയെന്നും അവര്‍ പറയുന്നു." - ഇതായിരുന്നു സാമന്തയുടെ വാക്കുകൾ.

വിവാഹ ബന്ധം വേർപ്പിരിഞ്ഞത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഒന്നാണ്,അതിനിടയിലാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ.ഇതിനല്ല മറ്റൊന്നിനും എന്നെ തകര്‍ക്കാനാവില്ലന്ന് സാമന്ത പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMANTHA, THAMIL, FILM, CINE ACTOR, CINEMA, SAMANTHAPRABHU, INSTA, FACEBOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY