SignIn
Kerala Kaumudi Online
Thursday, 22 October 2026 7.10 PM IST

കെ.എസ്.ആർ.ടി.സി: മെച്ചപ്പെട്ട സ്കെയിലിൽ ശമ്പളപരിഷ്കരണം

ksrtc

 ബാദ്ധ്യതാക്കണക്ക് ആവശ്യപ്പെട്ട് ധനവകുപ്പ്

തിരുവനന്തപുരം: നിലവിൽ നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ കൂടിയ സ്കെയിലിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വർദ്ധന സർക്കാർ നടപ്പിലാക്കും. പരിഗണനയിലുള്ള ശമ്പള സ്കെയിൽ ഉൾപ്പെടുന്ന റിപ്പോർ‌‌ട്ട് നാളെ കെ.എസ്.ആർ.ടി.സി ധനവകുപ്പിന് കൈമാറും. ചർച്ച നടത്തി അന്തിമതീരുമാനം കൈക്കൊള്ളും.

ധന-ഗതാഗത വകുപ്പ് സെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ് ശമ്പള പരിഷ്കരണം സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ധനവകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടത്. കൊവിഡിന് ശേഷം സർക്കാർ സഹായം കൊണ്ടു മാത്രമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നൽകുന്നത്. അതു തുടരേണ്ടി വരുമെന്നതിനാലാണ് ധനവകുപ്പ് കൃത്യമായ റിപ്പോർട്ട് തേടിയത്.

നേരത്തെ 20,000 രൂപയിൽ ആരംഭിക്കുന്ന ശമ്പള സ്കെയിലാണ് തയ്യാറാക്കിയത്. ഈ സ്കെയിൽ ജീവനക്കാരുടെ സംഘടനകൾ തള്ളി. 23,700 ൽ തുടങ്ങുന്ന സ്കെയിൽ വേണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇത് വൻ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് കണ്ട് ഗതാഗത വകുപ്പും നിഷേധിച്ചിരുന്നു.

രണ്ട് സ്കെയിലുകൾക്കുമൊപ്പം ഇതിനിടയിൽ വരുന്ന രണ്ട് സ്കെയിലുകൾ കൂടി കെ.എസ്.ആർ.ടി.സി തയ്യാറാക്കി നൽകും. ഇങ്ങനെ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഒരോ സ്കെയിലും നടപ്പിലാക്കുമ്പോൾ എത്ര ബാദ്ധ്യതയുണ്ടാകുമെന്ന കണക്ക് ഉൾക്കൊള്ളിക്കണമെന്നും ഏത് സാഹചര്യത്തിലും അതിനപ്പുറത്തേക്ക് ബാദ്ധ്യത പോകില്ലെന്ന ഉറപ്പ് കൂടി കെ.എസ്.ആർ.ടി.സി നൽകണമെന്നും ധനവകുപ്പ് നിഷ്കർഷിച്ചിട്ടുണ്ട്. ഓരോ തസ്തികയിലും ശമ്പള സ്കെയിലിലും എത്ര ജീവനക്കാരാണുള്ളത്. ഓരോ തസ്കികയ്ക്കും എത്ര രൂപ ശമ്പളമായും ആനുകൂല്യമായും നൽകുന്നുണ്ട്. വർദ്ധിപ്പിക്കുമ്പോൾ അത് എത്രയാകും എന്ന കണക്കും സമർപ്പിക്കണം.

 അധിക ബാദ്ധ്യത 30 കോടി രൂപവരെ

ആദ്യം തയ്യാറാക്കിയ ശമ്പള വർദ്ധന പാക്കേജിൽ പ്രതിമാസം 9 കോടി രൂപയുടെ അധിക ബാദ്ധ്യത വരും. ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്ന സർക്കാർ ജീവനക്കാരുടേതിനു തുല്യമായ വർദ്ധന നടപ്പിലാക്കിയാൽ ബാദ്ധ്യത 30 കോടി വരെയാകും. ഇപ്പോൾ 84 കോടി രൂപയാണ് ശമ്പളത്തിനു മാത്രം വേണ്ടത്.

ആദ്യം തയ്യാറാക്കിയ ശമ്പള സ്കെയിലും സംഘടനകൾ ആവശ്യപ്പെടുന്നതും

(ബ്രാക്കറ്റിൽ ഇൻക്രിമെന്റ്)

20,000 (550)------------- 23,700 (700)

21,650 (600)------------- 27,900 (800)

23,​450 (650)------------- 31,100 (900)

25,400 (700)------------- 38,300 (1000)

27,500 (750)-------------- 42,300 (1100)

30,500 (800)------------- 47,700 (1200)

34,500 (900)-------------- 52,600 (1300)

39,000 (1000)------------ 56,500 (1400)

44,000 (1200)------------- 60,700 (1500)

50,000 (1400)------------ 62,200 (1600)

57,000 (1600)------------ 70,000 1800)

65,000 (1800)-------------- 79,000 (2000)

74,000 (2000)------------ 89,000 (2200)

90,000 (2200)------------ 97,800 (2500)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA