മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പാട്ടുകൾ ചിട്ടപ്പെടുത്തുന്ന സമയത്ത് സിനിമയുടെ പേര് നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഗാനങ്ങൾ രചിച്ചത് ബിച്ചുതിരുമലയായിരുന്നു.അദ്ദേഹം എഴുതിക്കൊണ്ടുവന്ന ഒരു വരിയിൽ ''മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ....''എന്ന വരിയുണ്ടായിരുന്നു.ആദ്യം ഇളം പൂക്കൾ എന്നൊക്കെ മനസിൽ വന്നു.പിന്നെയാണ് ഈ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ടൈറ്റിൽ ഇടാമെന്ന് തോന്നിയത്.ആ വരിയെങ്ങനെ വന്നുവെന്ന് ഞാൻ ബിച്ചുവിനോട് ചോദിച്ചു.ബിച്ചു ഈ ഗാനത്തിന്റെ വരികൾ ആലോചിച്ച് പ്രഭാതസവാരി നടത്താറുണ്ടായിരുന്നു.അദ്ദേഹം ആലപ്പുഴയിൽ കനാലിന്റെ തീരത്തുകൂടി നടന്ന് പോയപ്പോൾ മഞ്ഞിങ്ങനെ വീണുകിടക്കുന്നതായി തോന്നി.അത് മനസിൽ കിടന്നിട്ടാണ് മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന ഗാനമെഴുതിയത്. പിന്നീടാണ് മഞ്ഞില്‍ പൂക്കൾ വിരിയാറില്ലെന്ന് ഞാൻ അറിയുന്നത്.മഞ്ഞുകാലത്ത് പൂക്കൾ കൊഴിയുകയെന്നത് പ്രകൃതിയുടെ നിയമമാണ്.മഞ്ഞിൽ പൂക്കൾ കൊഴിഞ്ഞാലേ വസന്തത്തിന് വരാൻ പറ്റുകയുള്ളു.അപ്പോൾ ഉറപ്പിച്ചു ഈ സിനിമയ്ക്ക് പറ്റിയ പേര് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നാണെന്ന്. പ്രേമും പ്രഭയും മഞ്ഞിൽവിരിഞ്ഞ പൂക്കളായിരുന്നു .അതുകൊണ്ട് അവരുടെ ജീവിതത്തിന് ഒരു വസന്തമില്ലായിരുന്നു...അങ്ങനെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ടൈറ്റിലിലേക്ക് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |