കമൽഹാസൻ നായകനാവുന്ന വിക്രം എന്ന ചിത്രത്തിനു ആശംസ നേർന്നു നടി ലിസി. 1986ൽ ഇതേ പേരിൽ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിൽ ലിസി കമൽഹാസന്റെ നായികയായി അഭിനയിച്ചു. .അംബിക ,ഡിംപിൾ കപാഡിയ എന്നിവരായിരുന്നു മറ്റു നായികമാർ. വിക്രം സിനിമയിൽ കമൽഹാസനൊപ്പമുള്ള ചിത്രവും കമൽഹാസനൊപ്പം പുതിയ ചിത്രവും ലിസി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. പുതിയ വിക്രത്തിൽ വേഷം ലഭിച്ചില്ലെങ്കിലും താൻ സന്തോഷവതിയാണ്. കാരണം തന്റെ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികൾ നടന്നത്.രാജസ്ഥാനാലായിരുന്നു വിക്രത്തിന്റെ ചിത്രീകരണം. ഒരു ജെയിംസ് ബോണ്ട് സിനിമയുടെ ഒരിക്കലും മറക്കാത്ത സുന്ദരമായ ഒാർമ്മ തന്നു. പുതിയ വിക്രവും പഴയ വിക്രവും തമ്മിൽ ഒരു ബന്ധവുമില്ല. എന്റെ സന്തോഷം കേക്ക് മുറിച്ച് വിക്രം ടീമിനൊപ്പം ആഘോഷിച്ച സന്തോഷവും ലിസി പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |