SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.24 PM IST

സമത്വം പ്രാവർത്തികമാക്കിയോ എന്ന് പരിശോധിക്കണം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi

തിരുവനന്തപുരം: ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹിക സാമ്പത്തിക സമത്വം പ്രാവർത്തികമാക്കാൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷംകൊണ്ട് സാധിച്ചിട്ടുണ്ടോയെന്നും തദ്ദേശീയ ജനതയുടെ ജീവിതം മെച്ചപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോത്രവർഗ സ്വാതന്ത്ര്യ സമര പോരാളികൾക്കായി വയനാട് സുഗന്ധഗിരിയിൽ 20 ഏക്കറിൽ ട്രൈബൽ മ്യൂസിയം സ്ഥാപിക്കും. എല്ലാവരെയും ഉൾകൊള്ളുന്ന വികസന പദ്ധതികളും ക്ഷേമ പദ്ധതികളും നടപ്പാക്കി നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചമ്മയെ പരിപാടിയിൽ ആദരിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ,വി.ശിവൻ കുട്ടി,ജി.ആർ അനിൽ,ആന്റണി രാജു,മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY