SignIn
Kerala Kaumudi Online
Saturday, 13 June 2026 7.07 PM IST

ലോകായുക്ത ഓർഡിനൻസ്; മന്ത്രിസഭാ യോഗത്തിൽ ഭിന്നത, എതിർപ്പറിയിച്ച് സി പി ഐ

k-rajan-j-chinchurani

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ എതിർപ്പറിയിച്ച് സിപിഐ. ബിൽ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിലപാടറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സർക്കാർ തലത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരാനാണ് സിപിഐ ആലോചിക്കുന്നത്.

ലോകായുക്തയുടെ തീരുമാനം തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന് വിടണമെന്നാണ് സിപിഐ നിർദേശിക്കുന്നത്. അഴിമതിക്കെതിരെയുള്ള ശക്തമായ സംവിധാനമായ ലോകായുക്തയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാനാകില്ലെന്നും സിപിഐ പറയുന്നു. 1999ൽ പാർട്ടിയുടെ മുതിർന്ന നേതാവായ ഇ ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കെയാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. ഇതിനെ ദുർബലപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അത്തരമൊരു പഴി കേൾക്കാൻ തയാറല്ലെന്നും നേതൃത്വം അറിയിച്ചു.

ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായിരുന്നു. ഈ മാസം 22ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത്. ഈ വകുപ്പ് പ്രകാരമാണ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ നടപടിയുണ്ടായത്. ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതിന് ശേഷമാണ് ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K RAJAN J CHINCHURANI, LOKAYUKTHA, LOKAYUTHA AUDINANCE, LOKAYUKTHA ORDINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA