തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം പഠനം പ്രതിസന്ധിയിലായിരുന്ന, സാങ്കേതിക സർവകലാശാലയുടെ 2015, 2016 ബാച്ച് ബി ടെക് വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാൻ സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചു. ഇതുപ്രകാരം ഈ രണ്ടു ബാച്ചിലെ 5000ത്തോളം വിദ്യാർത്ഥികൾ 7 വർഷം കൊണ്ട് ബിടെക് പൂർത്തിയാക്കിയാൽ മതിയാവും.
യു.ജി.സി ചട്ടമനുസരിച്ച് കോഴ്സ് കാലാവധിയായ നാലു വർഷത്തിനു പുറമേ, രണ്ടു വർഷം കൂടി കോഴ്സ് പൂർത്തിയാക്കാൻ നൽകണം. ഇതിനു പുറമേയാണ് രണ്ടു ബാച്ചുകൾക്ക് ഒരു വർഷം കൂടി നൽകുന്നത്. ഈ ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് ബിടെക് കോഴ്സ് പൂർത്തിയാക്കാൻ 2023 ആഗസ്റ്റ് 15 വരെ സമയം ലഭിക്കും. കോഴ്സ് കാലാവധി നീട്ടി കിട്ടുന്നതിന് വിദ്യാർത്ഥികൾ പോർട്ടൽ വഴി 22നകം അപേക്ഷിക്കണം. 1000 രൂപ ഫീസ് ഓൺലൈനായി അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |