മലപ്പുറം: നിലമ്പൂർ അമരമ്പലത്തെ ടി കെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇന്നലെ രാത്രിതന്നെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഒരു സ്‌ത്രീയെ കൂടി ഇനി കണ്ടെത്താനുണ്ടെന്നാണ് വിവരം. ടി കെ നഗർ വെളുത്തേടത്ത് സഞ്ജയ്‌ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായിരിക്കുന്നത്.
കരുവാരകുണ്ട് സ്വദേശിയായ റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31), തിരൂർ സ്വദേശിയായ മുഹമ്മദ് കുട്ടി (63) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്.
ഇന്നലെ അപകടസമയത്ത് സ്ഥലത്തോ പരിസരത്തോ മഴയുണ്ടായിരുന്നില്ല. പുഴയിൽ തീരെ വെള്ളമില്ലാതിരുന്നതിനാൽ ധാരാളം വിനോദസഞ്ചാരികൾ ഇവിടെയുണ്ടായിരുന്നു. ആ സമയമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ആറുപേരും പെട്ടുപോകുകയായിരുന്നു. കൂടുതൽപേർ അപകടത്തിനിരയായോ എന്നും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഊർജ്ജിതമായ തെരച്ചിൽ തുടരുകയാണ്.
The death toll from the flash flood at a tourist spot in T.K. Nagar, Amarambalam, Nilambur, has risen to five. Three more bodies were recovered during a search operation that began early today, while two bodies had been found last night.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |