SignIn
Kerala Kaumudi Online
Thursday, 25 June 2026 5.17 PM IST

പ്രിയ സുഹൃത്തിനെ കാണാൻ സൂപ്പർസ്റ്റാർ എത്തി, ജഗതിക്ക് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി

jagathy-suresh-gopi

മലയാളികളുടെ പ്രിയതാരങ്ങളാണ് സുരേഷ് ഗോപിയും ജഗതിയും. ഇപ്പോഴിതാ ജഗതിയെക്കാണാൻ വീട്ടിലെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയ താരം ഓണക്കോടിയും പ്രിയ സുഹൃത്തിന് സമ്മാനിച്ചു.

‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്‌തക പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു. രമേഷ് പുതിയമഠമാണ് പുസ്‌തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് സുരേഷ് ഗോപി ജഗതിക്ക് ഏതാനും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്‌തു. കുറെ നേരം വീട്ടിൽ ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

അതേസമയം, സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'പാപ്പൻ' വിജയകരമായി പ്രദർശനം തുടരുകയാണ്. ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം 50 കോടി ക്ലബിൽ എത്തിയിരുന്നു. സുരേഷ്‌ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒരുമിച്ച ചിത്രമാണിത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്, ഒ.ടി.ടി അവകാശം സീ 5 നെറ്റ്‌വർക്കാണ സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം വിറ്റുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAGATHY, SURESHGOPI, JAGATHI AND SURESH GOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY