രണ്ടാം സെമസ്റ്റർ എം.എ. സംസ്കൃതം ജനറൽ പരീക്ഷ സെപ്റ്റംബർ 30 ലേക്ക് മാറ്റി.
നാലാം സെമസ്റ്റർ എം.എസ്സിബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ വോസി പരീക്ഷകൾ 26 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എം.സി.ജെ, ജൂൺ 2022 പരീക്ഷയുടെ വൈവ സെപ്റ്റംബർ 28 ന് നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി സൈക്കോളജി/കൗൺസിലിംഗ് സൈക്കോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ 26 മുതൽ.
നാലാം സെമസ്റ്റർ എം.എ. ഹിന്ദി പരീക്ഷയുടെ വൈവ വോസി 26 മുതൽ 28 വരെ അതതു കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 26 മുതൽ അതത് കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്സി ഹോം സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 29 വരെ അതതു കോളേജുകളിൽനടത്തും.
നാലാം സെമസ്റ്റർ എം.എ. സംസ്കൃതം പരീക്ഷയുടെ വൈവ 26 ന് അതത് കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്സിമാത്തമാറ്റിക്സ്, ജൂൺ 2022 പരീക്ഷയുടെ വൈവ 26 മുതൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ. കോളേജ്, ചവറ ബി.ജെ.എം. ഗവ. കോളേജ്, ആലപ്പുഴ എസ്.ഡി.കോളേജ്, കൊട്ടാരക്കര എസ്.ജി. കോളേജ് എന്നിവിടങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ എംകോം. റെഗുലർ/സപ്ലിമെന്ററി, ജൂൺ 2022 വൈവ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.എ./ബി.കോം./ബി.എസ്സി കമ്പ്യൂട്ടർസയൻസ്/ബി.എസ്സി.മാത്തമാറ്റിക്സ്/ ബി.ബി.എ./ബി.സി.എ. കോഴ്സുകളുടെ മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ 27 മുതൽ നടത്തും.
ബികോം (ആന്വൽ) സപ്ലിമെന്ററി, സെപ്റ്റംബർ 2021, അഞ്ചാം സെമസ്റ്റർ ബികോം ആറാം സെമസ്റ്റർ ബി.കോം (എസ്.ഡി.ഇ)ഏപ്രിൽ 2022 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ
പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ 28 വരെയുള്ള പ്രവൃത്തി ദിന
ങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ-ഏഴ്) എത്തണം.
പിഎച്ച്ഡി: അപേക്ഷ 26വരെ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ എ.ഐ.സി.ടി.ഇ ഡോക്ടറൽ ഫെലോഷിപ്പ് സ്കീമിന് കീഴിലുള്ള മുഴുവൻ സമയ പിഎച്ച്ഡിക്ക് www.app.ktu.edu.in ൽ 26 വരെ അപേക്ഷിക്കാം. തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ്, തൃശൂർ ഗവ. എൻജി. കോളേജ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ ഗവേഷണ പഠനം നടത്താം. സംശയങ്ങൾ phdadf@ktu.edu.in ലേക്ക് അയക്കാം.
സാങ്കേതിക സർവകലാശാല ബി ആർക്ക് രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയിലെ ആർക്കിടെക്ചറൽ ഡിസൈൻ-1 പരീക്ഷാ ഫലം വെബ്സൈറ്റിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭിക്കും.
കുഫോസിൽ പി.എച്ച്.ഡി
പ്രവേശന പരീക്ഷ 15ന്
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഫിഷറീസ് സയൻസ് ഒഴികെയുള്ള വിഷയങ്ങളിൽ പി.എച്ച്.ഡി പ്രവേശന പരീക്ഷ ഒക്ടോബർ 15ന് നടക്കും. പനങ്ങാട് കുഫോസിന്റെ മെയിൻ കാമ്പസാണ് പരീക്ഷാകേന്ദ്രം. യോഗ്യരായ അപേക്ഷകർക്ക് ഒക്ടോബർ 10 മുതൽ അഡ്മിഷൻ പോർട്ടലിൽ www.admission.kufos.ac.in നിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. സിലബസിനും മറ്റ് വിവരങ്ങൾക്കും കുഫോസ് വെബ്സൈറ്റ് www.kufos.ac.in സന്ദർശിക്കുക. ഫോൺ: 0484 2701085.
ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സ്
സ്പോട്ട്അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സ് സീറ്റുകളിൽ പ്രവേശനത്തിനുള്ള അവസാന സ്പോട്ട് അലോട്ട്മെന്റ് തിരുവനന്തപുരം പാളയത്തുള്ള എൽ.ബി. എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ 27ന് നടത്തും. രാവിലെ 10 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. റാങ്കിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. അലോട്ട്മെന്റ് ലഭിക്കുന്നവർ 29ന് 4നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2324396, 2560327, വെബ്സൈറ്റ്: www.lbscentre.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |