SignIn
Kerala Kaumudi Online
Thursday, 24 September 2026 8.01 PM IST

കൃഷിയിലൂടെ വിഭവങ്ങൾ ഉൽപാദിപ്പിക്കണം : കുമ്മനം രാജശേഖരൻ

03-kummanam-krishi
പന്തളം, കുരമ്പാലയിൽ ബി. ജെ. പി. പന്തളം മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രി നരന്ദ്രമോഡിയുടെ 72 ആം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായ സേവപാ ക്ഷികത്തിന്റെ സമാപന സമ്മേളനം മിസോറം മുൻ ഗവർമർ കുമ്മനം രാജശേഖരൻ ഉത്ഘാടനം ചെയ്യുന്നു

പന്തളം: കൃഷിയിലൂടെ വിഭവങ്ങൾ ഉൽപാദിപ്പിച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ശീലം തിരിച്ചു വരണമെന്ന് ബി. ജെ. പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. കുരമ്പാലയിൽ ബി.ജെ.പി പന്തളം മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 72 -ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായ സേവ പാക്ഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹരികുമാർ കൊട്ടേത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ്, കൗൺസിലർമാരായ ബെന്നി മാത്യു, കെ. സീന, സൂര്യ എസ്.നായർ, ഉഷ മധു, മഞ്ജുഷ സുമേഷ്, കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ എബ്രഹാം മാത്യു, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, കുരമ്പാല ഏരിയ ജനറൽ സെക്രട്ടറി രാജൻ കളീക്കൽ, ബിനില സന്തോഷ്, യൂണിറ്റ് പ്രസിഡന്റ് ബിന്ദു എന്നിവർ പ്രസംഗിച്ചു. സ്വയം തൊഴിൽ സംരംഭങ്ങളെക്കുറിച്ച് എബ്രഹാം മാത്യു ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL