SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.23 AM IST

പി.എഫ് പെൻഷൻ വൈകുന്നു

1

കഴിഞ്ഞ ഒരു വർഷമായി പി.എഫ് പെൻഷൻ എല്ലാ മാസവും 25, 26, 27 തിയതികളിലാണ് കിട്ടിക്കൊണ്ടിരുന്നത്. ഈ മാസം ഇതുവരെ പെൻഷൻ കിട്ടാത്തതിനാൽ പെൻഷൻകാർ കൊച്ചി ഓഫീസിലേക്ക് വിളിക്കുന്നുണ്ടെങ്കിലും എല്ലാ ഫോൺ നമ്പറും പ്രവർത്തന രഹിതമാണ്. അതേസമയം, മറ്റ് ബ്രാഞ്ചുകളിലെ ഫോണിൽ വിളിച്ചപ്പോൾ പുതിയ സോഫ്റ്റ്‌വെയർ വന്നതിനാൽ പെൻഷൻ വൈകുമെന്ന മറുപടിയാണ് ലഭിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും പി.എഫ് സൈറ്റ് മുഴുവനായി പ്രവർത്തിച്ചു തുടങ്ങിയിട്ടുമില്ല.

ബി.പി.തോമസ് കുട്ടി,

കളമശ്ശേരി, എറണാകുളം

ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​ഒ​തു​ക്ക​രു​ത്

പി.​എ​സ്.​സി.​ ​പ​രീ​ക്ഷാ​ ​ക്ര​മ​ക്കേ​ട് ​സം​ബ​ന്ധി​ച്ച​ ​എ​സ്.​ഐ.​ടി​ ​അ​ന്വേ​ഷ​ണം​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളോ​ട് ​നീ​തി​ ​പു​ല​ർ​ത്തു​ന്ന​ ​രീ​തി​യി​ൽ​ ​സ​മ​ഗ്ര​മാ​ക​ണം.​ ​നി​ഷ്പ​ക്ഷ​മാ​യും​ ​സു​താ​ര്യ​മാ​യും​ ​പ​രീ​ക്ഷ​ക​ൾ​ ​ന​ട​ത്തി​ ​മൂ​ല്യ​നി​ർ​ണ​യം​ ​ചെ​യ്ത് ​റാ​ങ്ക് ​ലി​സ്റ്റ് ​ഉ​ണ്ടാ​ക്കി​ ​നി​യ​മ​ന​ ​ശു​പാ​ർ​ശ​ ​ന​ൽ​കേ​ണ്ട​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​പ​ന​മാ​ണ് ​പ​ബ്ലി​ക് ​സ​ർ​വ്വീ​സ് ​ക​മ്മി​ഷ​ൻ.​ 21​ ​അം​ഗ​ ​സം​വി​ധാ​ന​മു​ള്ള​പ്പോ​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​മാ​ത്രം​ ​അ​ന്വേ​ഷ​ണം​ ​ഒ​തു​ക്ക​രു​ത്.


ടി.​വി.​ ​ബാ​ല​ഗോ​പാ​ല​ൻ​ ​നാ​യ​ർ,​ ​

ക​ണ്ണൂ​ർ.

'​പാ​റ്റ​'​ക​ൾ​ക്ക് ബി​ഗ് ​സ​ല്യൂ​ട്ട്

ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​കേ​ര​ള​ത്തെ​ ​തൂ​ക്കി​!​ ​ഇ​പ്പോ​ഴി​താ​ ​ജെ​ൻ​സി​ ​സ​മ​ര​ത്തി​ലൂ​ടെ​ ​പാ​റ്റ​ക​ൾ​ ​ഇ​ന്ത്യ​യെ​ ​തൂ​ക്കി​യി​രി​ക്കു​ന്നു.​ ​ന്യാ​യ​മാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​എ​ല്ലാം​ ​നേ​ടി​യെ​ടു​ത്ത​ ​'​പാ​റ്റ​ ​പാ​ർ​ട്ടി​'​ക്ക് ​ഒ​രു​ ​ബി​ഗ് ​സ​ല്യൂ​ട്ട്!.​ ​എ​ന്നാ​ൽ​ ​ജെ​ൻ​സി​ ​ത​ല​മു​റ​യോ​ട് ​ഒ​ര​പേ​ക്ഷ​ ​കൂ​ടി​യു​ണ്ട്.​ ​ജീ​വി​ത​ത്തി​ൽ,​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​പ​രാ​ജ​യം​ ​സം​ഭ​വി​ക്കു​മ്പോ​ൾ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​തി​രി​ക്കു​ക.​ ​പ​രാ​ജ​യ​ങ്ങ​ളെ​യും​ ​പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും​ ​അ​തി​ജീ​വി​ക്കാ​ൻ​ ​പ​ഠി​ക്ക​ണം.


-​എ.​വി.​ജോ​ർ​ജ്,​ ​തി​രു​വ​ല്ല


മാ​വേ​ലി​ ​സ്റ്റോർ സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റാ​ക്ക​ണം

വി​പ​ണി​യി​ൽ​ ​വി​ല​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ​ ​ഗ​ണ്യ​മാ​യ​ ​പ​ങ്ക് ​വ​ഹി​ക്കു​ന്നു​ണ്ട് ​ന​മ്മു​ടെ​ ​മാ​വേ​ലി​ ​സ്റ്റോ​റു​ക​ൾ.​ ​ഇ​ത് ​നാ​ടി​ന് ​വ​ള​രെ​ ​പ്ര​യോ​ജ​ന​ക​ര​മാ​ണ്.​ ​ഈ​ ​സ്റ്റോ​റു​ക​ളൊ​ക്കെ​ ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റാ​ക്കി​ ​ഉ​യ​ർ​ത്തി​ ​പ​ച്ച​ക്ക​റി,​ ​പ​ഴം,​ ​പാ​ൽ,​ ​ബേ​ക്ക​റി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​വി​പ​ണ​നം​ ​ന​ട​ത്ത​ണം.​ ​പ്ര​വ​ർ​ത്ത​ന​സ​മ​യം​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​രാ​ത്രി​ 9​ ​വ​രെ​യാ​ക്ക​ണം.​ ​ഹോം​ ​ഡെ​ലി​വ​റി​ ​വേ​ണം.​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ആ​ക​ർ​ഷ​ക​മാ​യ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​ക​ണം.


-​ശ്രീ​പ്ര​കാ​ശ്,​ ​ഒ​റ്റ​പ്പാ​ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION