SignIn
Kerala Kaumudi Online
Sunday, 30 August 2026 3.32 AM IST

വിര​ലു​ക​ളേ​കുന്ന പാ​ര​മ്പ​ര്യ​ ​സൗ​ഖ്യം

ashok


മാ​റാ​ത്ത​ ​പ​ല​രോ​ഗ​ങ്ങ​ൾ​ക്കും​ ​മ​രു​ന്നാ​ണ് ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ക​ര​സ്പ​ർ​ശം.​ ​ക​ള​രി​ ​ചി​കി​ത്സ​യും​ ​മ​ർ​മ്മം​ ​അ​റി​ഞ്ഞു​ള്ള​ ​ഉ​ഴി​ച്ചി​ലും​ ​തി​രു​മ്മും.​ ​ബാ​ബു​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സാ​ ​വൈ​ഭ​വ​മ​റി​ഞ്ഞ​വ​ർ​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്.​ ​ത​ള്ള​വി​ര​ലി​നാ​ൽ​ ​തൊ​ട്ടു​ ​രോ​ഗ​മ​റി​ഞ്ഞും​ ​തി​രു​മ്മി​ ​മാ​റ്റി​യും​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ​ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്നു​ ​അ​ദ്ദേ​ഹം.​ ​പ​ഴ​കി​യ​ ​സ​ന്ധി​ ​വേ​ദ​ന​യും​ ​മാ​റി​ല്ലെ​ന്ന് ​വി​ധി​ച്ച​ ​ഉ​ദ​ര​ ​രോ​ഗ​ങ്ങ​ളും​ ​ബാ​ബു​വൈ​ദ്യ​ർ​ക്ക് ​നി​സാ​ര​മാ​ണ്.​ ​ബാ​ബു​വൈ​ദ്യ​രു​ടെ​ ​അ​രി​കി​ൽ​ ​നി​ന്ന് ​സു​ഖം​ ​പ്രാ​പി​ച്ച​വ​രാ​ണ് ​ഇ​തി​ന് ​ഉ​ദാ​ഹ​ര​ണം.
എം.​സി.​ റോ​ഡി​രി​കി​ൽ ച​ങ്ങ​നാ​ശ്ശേ​രി​ക്കും തി​രു​വ​ല്ല​യ്​ക്കും ഇ​ട​യിൽ​ ​പെ​രു​ന്തു​രു​ത്തി​യി​ലാ​ണ് ​'​പു​ത്ത​ൻ​പ​റ​മ്പി​ൽ​ ​പാ​ര​മ്പ​ര്യ​ ​മ​ർ​മ്മ​ ​പ​ഞ്ച​ക​ർ​മ്മ​ ​ചി​കി​ത്സാ​ കേ​ന്ദ്രം​"​ .​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​വൈ​ദ്യ​ശാ​ല​യെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും,​ ​അ​തി​നു​ ​പി​ന്നി​ൽ​ ​ര​ണ്ട് ​നൂ​റ്റാ​ണ്ടി​ലേ​റെ​ ​പ​ഴ​ക്ക​മു​ള്ള​ ​പാ​ര​മ്പ​ര്യ​ത്തി​ന്റെ​യും,​ ​അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ ​നീ​ണ്ട​ ​ചി​കി​ത്സാ​നു​ഭ​വ​ത്തി​ന്റെ​യും​ ​ക​ഥ​യു​ണ്ട്.​ ​ആ​ ​ക​ഥ​യി​ലെ​ ​ഇ​ന്ന​ത്തെ​ ​ക​ണ്ണി​യാ​ണ് ​അ​ശോ​ക് ​കു​മാ​ർ​ ​പി.​ ​എ​സ് ​എ​ന്ന​ ​ബാ​ബു​ ​വൈ​ദ്യ​ർ.​ 1969​ൽ​ ​അ​മ്മ​യു​ടെ​ ​അ​മ്മാ​വ​ൻ​ ​പ്ര​ഭാ​ക​ര​നാ​യി​രു​ന്നു​ ​ഗു​രു.​ ​ക​ള​രി​ചി​കി​ത്സ​യി​ൽ​ ​അ​ഗ്ര​ഗ​ണ്യ​നാ​യി​രു​ന്ന​ ​പ്ര​ഭാ​ക​ര​ ​ഗു​രു​ക്ക​ളു​ടെ​ ​സ്വാ​ധീ​ന​മാ​ണ് ​ബാ​ബു​വൈ​ദ്യ​ർ​ക്ക് ​തു​ണ​യാ​യ​ത്.​ ​ഉ​ണ്ണി​യാ​ർ​ച്ച​ ​സി​നി​മ​യ്​ക്കാ​യി​ ​നാ​യി​ക​യെ​ ​വാ​ൾ​പ്പ​യ​റ്റും​ ​ക​ള​രി​യും​ ​പ​രി​ശീ​ലി​പ്പി​ച്ച​തും​ ​ഗു​രു​ക്ക​ളാ​യി​രു​ന്നു.​ ​പ്ര​ഭാ​ക​ര​ ​ഗു​രു​ക്ക​ളി​ൽ​ ​നി​ന്ന് ​മ​ർ​മ്മ​ചി​കി​ത്സ​യും​ ​തി​രു​മ്മ​ലും​ ​തു​ട​ങ്ങി​ ​പാ​ര​മ്പ​ര്യ​ ​ചി​കി​ത്സ​ക​ൾ​ ​പ​ഠി​ച്ചു.​ ​പി​ന്നീ​ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ജോ​ലി​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തി​രു​മ്മ​ൽ​ ​ചി​കി​ത്സ.
​ഒ​രു​ ​രാ​വി​ലെ​ ​തു​ട​ങ്ങി,​ ​
ഒ​രു​ ​ജീ​വി​തം​ ​ത​ന്നെ​ ​വ​ഴി​മാ​റി
ചി​കി​ത്സ​യു​ടെ​ ​ആ​ദ്യ​കാ​ല​ത്ത് ​രോ​ഗി​ക​ൾ​ക്ക് ​പ​ണ​മ​ല്ല,​ ​ആ​ശ്വാ​സ​മാ​യി​രു​ന്നു​ ​പ്ര​തി​ഫ​ലം.
1983​ ലാണ് ​ ​സ്വ​ന്ത​മാ​യി​ ​ചി​കി​ത്സ​ ​ആ​രം​ഭി​ച്ച​ത്.​ ​രാ​വി​ലെ​ ​വീ​ട്ടി​ലെ​ത്തു​ന്ന​വ​രെ​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷം​ ​മ​റ്റു​ ​ജോ​ലി​ക​ൾ​ക്കാ​യി​ ​പോ​കു​ക​യാ​യി​രു​ന്നു​ ​പ​തി​വ്.​ ​എ​ന്നാ​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി​ക്കൊ​ണ്ടി​രു​ന്നു.​ 1993​ൽ​ ​അ​ന്ന​ത്തെ​ ​ആ​യു​ർ​വേ​ദ​ ​ഡ​യ​റ​ക്ട​ർ​ ​വാ​സു​ദേ​വ​ ​ശ​ർ​മ്മ​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ 21​ ​ദി​വ​സം​ ​ചി​കി​ത്സ​ ​ന​ൽ​കി​യ​തും​ ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​യാ​ത്ര​യി​ലെ​ ​പ്ര​ധാ​ന​ ​അ​ദ്ധ്യാ​യ​മാ​യി.​ ​പി​ന്നീ​ട് ​ഓ​രോ​ ​രോ​ഗി​യു​ടെ​യും​ ​സൗ​ഖ്യാ​നു​ഭ​വ​ങ്ങ​ൾ​ ​മു​ഖ​ത്തെ​ ​സ​ന്തോ​ഷ​ത്തി​ലൂ​ടെ​യും​ ​വാ​ക്കു​ക​ളി​ലൂ​ടെ​യും​ ​അ​നേ​ക​രി​ലേ​യ്ക്ക് ​പ​ട​ർ​ന്നു.
​വേ​ദ​ന​ക​ൾ​ ​മാ​റി
ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി​യ​വ​രി​ൽ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​നി​ര​വ​ധി​ ​പ്ര​മു​ഖ​രു​ണ്ട്.​ ​സാ​ധാ​ര​ണ​ക്കാ​ർ​ ​മു​ത​ൽ​ ​പ്ര​ശ​സ്ത​ർ​ ​വ​രെ.​ ​ഇ​ന്നും​ ​അ​വ​ർ​ ​വൈ​ദ്യ​രെ​ ​സ്നേ​ഹ​ത്തോ​ടെ​ ​ഓ​ർ​ക്കു​ന്ന​ത് ​ത​ങ്ങ​ളു​ടെ​ ​ജീ​വി​തം​ ​തി​രി​കെ​ ​ത​ന്ന​യാ​ൾ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കൂ​ടി​യാ​ണ്.
2003​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന​ ​ഷെ​ജി​ ​ജോ​സ​ഫ് ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​വു​മാ​യി​ ​നി​ര​വ​ധി​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ങ്കി​ലും​ ​രോ​ഗ​നി​ർ​ണ​യം​ ​സാ​ധി​ക്കാ​തെ​ ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സ​യി​ലെ​ത്തി​യ​ത്.​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​ന​പ്പു​റം​ ​ആ​യു​സു​ണ്ടാ​വി​ല്ലെ​ന്ന്ചി​ത്രാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​വി​ധി​യെ​ഴു​തി​യ​തോ​ടെ​യാ​ണ് ​അ​വ​സാ​ന​ ​ശ്ര​മ​മെ​ന്ന​ ​നി​ല​യി​ൽ​ ​ബാ​ബു​ ​വൈ​ദ്യ​രെ​ ​സ​മീ​പി​ച്ച​ത്.​ ​ഒ​രു​ ​മാ​സം​ ​തി​രു​മ്മ​ൽ​ ​ചി​കി​ത്സ​ ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ആ​രോ​ഗ്യ​നി​ല​യി​ൽ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​യി.​ ​ഷെ​ജി​ ​ഊ​ർ​ജ​സ്വ​ല​യാ​യി​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സ​യു​ടെ​ ​ഉ​റ​പ്പ്.​ 2010​ൽ​ ​വ​ത്തി​ക്കാ​നി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഒ​രു​ ​പി​താ​വും​ ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി,​ ​അ​ദ്ദേഹവും​ ​സു​ഖ​പ്പെ​ട്ട​താ​യി​ ​ബാ​ബു​വൈ​ദ്യ​ർ​ ​ഓ​ർ​ക്കു​ന്നു.
2017 ൽ ബാ​ബു വൈ​ദ്യർ​ക്ക് വി​ളി​യെ​ത്തി​യ​ത് ഡൽ​ഹി​യിൽ നി​ന്ന്. മുൻ​രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ്​കു​മാർ മു​ഖർ​ജി​യു​ടെ മ​കൻ ഇ​ന്ദ്ര​ജി​ത് മു​ഖർ​ജി​യെ ചി​കി​ത്സി​ക്കാൻ കൊ​ച്ചി​ലെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നിർ​ദേ​ശം. ചി​കി​ത്സ വി​ജ​യ​ക​ര​മാ​യ​തോ​ടെ പ്ര​മു​ഖ ഡോ​ക്ടർ​മാ​രു​ടെ അ​ന്വേ​ഷ​ണ​വും വൈ​ദ്യ​രെ തേ​ടി​യെ​ത്തി. വ​ദേ​ശ​രാ​ജ്യ​ങ്ങ​ളിൽ നി​ന്നു​ള്ള​വ​രും വൈ​ദ്യ​രു​ടെ മർ​മ്മ ചി​കി​ത്സ​യി​ലെ മി​ക​വ് തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു.
2018​ൽ​ ​എ​ത്തി​യ​ ​മ​റ്റൊ​രു​ ​വ്യ​ക്തി​ ​തി​രു​വ​ല്ല​ ​പു​ഷ്പ​ഗി​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മെ​ഡി​സി​ൻ​ ​വി​ഭാ​ഗം​ ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ ​ഫാ.​ ​ഇ​ഫ്രേ​മാ​യി​രു​ന്നു.
41​ ​വ​ർ​ഷ​മാ​യി​ ​തു​ട​രു​ന്ന​ ​ന​ടു​വു​വേ​ദ​ന.​ ​അ​മേ​രി​ക്ക​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ചി​കി​ത്സ​ ​ന​ട​ത്തി​യി​ട്ടും​ ​മാ​റു​ന്നി​ല്ല.​ 21​ ​ദി​വ​സ​ത്തെ​ ​ചി​കി​ത്സ​യ്ക്കു​ശേ​ഷം​ ​ആ​ശ്വാ​സം​ ​ല​ഭി​ച്ച​താ​ണ് ​അ​നു​ഭ​വം.​ ​ഇ​ന്ന് ​വ​യ​നാ​ട്ടി​ലെ​ ​സ​ഭാ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​സേ​വ​നം​ ​ചെ​യ്യു​ന്ന​ ​ഫാ.​ ​ഇ​ഫ്രേം,​ ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സ​യി​ൽ​ ​സു​ഹൃ​ത്തും​ ​സ​ഹോ​ദ​ര​നു​മാ​യി​ ​മാ​റി.
അനേകരുടെ ആശ്വാസം
2024​ൽ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​ലെ​ ​ചീ​ഫ് ​ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന​ ​അ​ഭ​യ​കു​മാ​ർ​ ​സിം​ഗും​ ​ഭാ​ര്യ​യും​ ​ചി​കി​ത്സ​യ്ക്കാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലെ​ത്തി.​ ​ഭാ​ര്യ​യു​ടെ​ ​മു​ട്ടു​വേ​ദ​ന​യാ​യി​രു​ന്നു​ ​പ്ര​ശ്നം.​ ​മ​രു​ന്നു​ക​ൾ​ ​ഒ​രു​പാ​ടു​ ​ക​ഴി​ച്ചു,​ ​മാ​റ്റ​മി​ല്ല.​ ​
ബാ​ബു​വൈ​ദ്യ​രു​ടെ​ ​ആ​ദ്യ​ ​ചി​കി​ത്സ​യ്ക്ക് ​ശേ​ഷം തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി​ ​വൈ​ദ്യ​രും​ ​സം​ഘ​വും​ ​ഛ​ത്തീ​സ്ഗ​ഡി​ലേ​ക്ക് ​പോ​യി.​ ​അ​വി​ടെ​ 21​ ​ദി​വ​സം​ ​താ​മ​സി​ച്ച് ​ചി​കി​ത്സ​ ​ന​ൽ​കി.​ ​മു​ട്ടു​വേ​ദ​ന​ ​പ​മ്പ​ക​ട​ന്നു.​ ​ചു​ണ്ടി​ൽ​ ​ചി​രി​വി​ട​ർ​ന്നു.​ ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​മു​ഖ​ത്ത് ​അ​ഭി​മാ​ന​ത്തി​ള​ക്ക​വും.
2025​ ​ജൂ​ണി​ലാ​ണ് ​പൊ​ലീ​സ് ​മേ​ധാ​വി​യാ​യി​രു​ന്ന​ ​നി​തി​ൻ​ ​അ​ഗ​ർ​വാ​ളും​ ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി​യ​ത്.​ ​ന​ടു​വു​വേ​ദ​ന​യ്ക്ക് ​തി​രു​മ്മ​ൽ​ ​ചി​കി​ത്സ​ ​ന​ൽ​കി​യെ​ന്നും​ ​വേ​ദ​ന​യി​ൽ​ ​ആ​ശ്വാ​സം​ ​ല​ഭി​ച്ച​താ​യും​ ​ബാ​ബു​ ​വൈ​ദ്യ​ർ​ ​പ​റ​യു​ന്നു.
ഹ​രി​ദ്വാ​റി​ൽ​ ​നി​ന്നു​ള്ള​ ​
ഹൃ​ദ​യ​ ​ബ​ന്ധം
ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സാ​പാ​ര​മ്പ​ര്യ​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​ശ്ര​ദ്ധേ​യ​മാ​യ​ ​അ​ദ്ധ്യാ​യ​മാ​ണ് ​ഹ​രി​ദ്വാ​റി​ലെ​ ​നി​ര​ഞ്ജ​നീ​യ​ ​ആ​ശ്ര​മ​ത്തി​ന്റെ​ ​മ​ഠാ​ധി​പ​തി​ ​കൈ​ലാ​സ​ന​ന്ദ​ ​ഗു​രു​ജി​ ​മ​ഹാ​രാ​ജു​മാ​യു​ള്ള​ത്.​ ​വി​ട്ടു​മാ​റാ​ത്ത​ ​ന​ടു​വു​വേ​ദ​ന​യും​ ​മു​ട്ടു​വേ​ദ​ന​യും​ ​മ​റ്റ് ​ശാ​രീ​രി​ക​ ​പ്ര​ശ്ന​ങ്ങ​ളും​ ​മൂ​ലം​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു​ ​സ്വാ​മി​ജി.​ ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ട​ ​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​സ്വാ​മി​ജി​ക്ക് ​ത​നി​യെ​ ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​താ​ങ്ങാ​നാ​ളി​ല്ലാ​തെ​ ​ന​ട​ക്കാ​നും.​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ശ്ന​ത്താ​ൽ​ ​വ​ല​യു​മ്പോ​ഴാ​ണ് ​ബാ​ബു​ ​വൈ​ദ്യ​രെ​പ്പ​റ്റി​ ​ഗു​രു​ജി​ ​അ​റി​യു​ന്ന​ത്.​ ​വൈ​ദ്യ​ർ​ ​നേ​രി​ട്ട് ​ഹ​രി​ദ്വാ​റി​ലെ​ത്തി​ ​ചി​കി​ത്സി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യമാണ് ​ ​സ്വാ​മി​ജി​ ​മു​ന്നോ​ട്ടു​ ​വ​ച്ച​ത്.​ ​എ​ന്നാ​ൽ​ ​പെ​രു​ന്തു​രു​ത്തി​യി​ലെ​ ​വൈ​ദ്യ​ശാ​ല​യി​ലെ​ ​തി​ര​ക്ക് ​കാ​ര​ണം​ ​പോ​കാ​ൻ​ ​സാ​ധി​ച്ചി​ല്ല.​ ​പ​ക​രം​ ​മൂ​ത്ത​ ​മ​ക​നും​ ​ശി​ഷ്യ​നു​മാ​യ​ ​ബി​ബി​ൻ​ ​വൈ​ദ്യ​രെ​ ​അ​യ​ച്ചു.​ 15​ ​ദി​വ​സം​ ​അ​വി​ടെ​ ​താ​മ​സി​ച്ച് ​ചി​കി​ത്സ​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​സ്വാ​മി​ജി​യെ​ ​കേ​ര​ള​ത്തി​ലെ​ ​വൈ​ദ്യ​ശാ​ല​യി​ലേ​യ്ക്ക് ​ക്ഷ​ണി​ച്ചു.​ 2026​ ​ജ​നു​വ​രി​യി​ൽ​ ​സ്വാ​മി​ജി​ ​കേ​ര​ള​ത്തി​ലെ​ത്തി.​ ​ചേ​ർ​ത്ത​ല​യി​ലെ​ ​ഒ​രു​ ​റി​സോ​ർ​ട്ടി​ൽ​ ​താ​മ​സി​ച്ച് ​അ​ശോ​ക​ൻ​ ​വൈ​ദ്യ​രും​ ​ബി​ബി​ൻ​ ​വൈ​ദ്യ​രും​ ​ചേ​ർ​ന്ന് 15​ ​ദി​വ​സം​ ​ചി​കി​ത്സ​ ​ന​ൽ​കി.​ ​ശി​വ​രാ​ത്രി​ ​ദി​വ​സം​ ​ആ​ശ്ര​മ​ത്തി​ലെ​ത്തേ​ണ്ട​തി​നാ​ലും​ ​സ​മ​യ​പ​രി​മി​തി​യും​ ​മൂ​ലം​ ​ചി​കി​ത്സ​ 15​ ​ദി​വ​സ​മാ​യി​ ​ചു​രുക്കി.​ ​ഇ​തി​നി​ടെ​ ​സ്വാ​മി​ജി​ ​ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ച​ങ്ങ​നാ​ശേ​രി​ ​ആ​ര​മ​ല​യി​ലെ​ ​വീ​ടും​ ​സ​ന്ദ​ർ​ശി​ച്ചു. അ​ശോ​ക​ൻ​ ​വൈ​ദ്യ​നും​ ​മ​ക്ക​ളാ​യ​ ​ബി​ബി​ൻ​ ​വൈ​ദ്യ​നും​ ​ഷി​ബി​ൻ​ ​വൈ​ദ്യ​നും​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​നി​ര​വ​ധി​ ​ഭ​ക്ത​ജ​ന​ങ്ങ​ളും​ ​ചേ​ർ​ന്ന് ​ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ​സ്വാ​മി​ജി​യെ​ ​സ്വീ​ക​രി​ച്ച​ത്.​ ​ഇ​രു​വ​രും​ ​ത​മ്മി​ലു​ള്ള​ ​ആ​ത്മ​ബ​ന്ധം​ ​വ​ള​ർ​ന്ന​ ​നി​മി​ഷം​ ​കൂ​ടി​യാ​യി​രു​ന്നു​ ​അ​ത്.​ ​പി​ന്നീ​ട് ​സ്വാ​മി​ജി​യെ​ ​ഹ​രി​ദ്വാ​റി​ലെ​ത്തി​ ​ബാ​ബു​ ​വൈ​ദ്യ​ർ​ ​ചി​കി​ത്സി​ച്ചു.​ ​വേ​ദ​ന​യും​ ​ക​ഷ്ട​പ്പാ​ടും​ ​പൂ​ർ​ണ​മാ​യും​ ​ഭേ​ദ​പ്പെ​ടു​ത്തി.
​ശ​രീ​ര​ത്തെ​ ​വാ​യി​ക്കു​ന്ന​
​വി​ര​ലു​കൾ
ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സാ​രീ​തി​യെ​ക്കു​റി​ച്ച് ​പ​റ​യു​മ്പോ​ൾ​ ​ആ​ദ്യം​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ​അ​തി​ന്റെ​ ​പാ​ര​മ്പ​ര്യ​ ​സ്വ​ഭാ​വ​മാ​ണ്.​ ​യ​ന്ത്ര​ങ്ങ​ളു​ടെ​ ​സ​ഹാ​യ​മി​ല്ലാ​തെ​ ​കൈ​വി​ര​ലു​ക​ളി​ലൂ​ടെ​ ​ശ​രീ​ര​ത്തി​ലെ​ ​നാ​ഡീ​ഞ​ര​മ്പു​ക​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​ ​രീ​തി​യാ​ണ് ​ത​ന്റെ​ ​പ്ര​ത്യേ​ക​ത​യെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.​ ​അ​ദ്ദേ​ഹം​ ​ഇ​തി​നെ​ ​'​ഫി​സി​ക്ക​ൽ​ ​സ്‌​കാ​നിം​ഗ്'​ ​എ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.
ശ​രീ​ര​ത്തി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ൾ​ ​കൈ​വി​ര​ലു​ക​ളി​ലൂ​ടെ​ ​പ​രി​ശോ​ധി​ച്ച് ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ടെ​ ​സൂ​ച​ന​ക​ൾ​ ​മ​ന​സ്സി​ലാ​ക്കി​ ​തി​രു​മ്മ​ൽ​ ​ചി​കി​ത്സ​ ​ന​ൽ​കും.​ ​മൈ​ഗ്രെ​യ്ൻ,​ ​അ​ല​ർ​ജി,​ ​തു​മ്മ​ൽ,​ ​ആ​സ്ത്മ,​ ​കൂ​ർ​ക്കം​വ​ലി​ ​തു​ട​ങ്ങി​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം​ ​ബാ​ബു​വൈ​ദ്യ​രു​ടെ​ ​കൈ​യി​ൽ​ ​പ​രി​ഹാ​ര​മു​ണ്ട്.​ ​പാ​ര​മ്പ​ര്യ​ത്ത​നി​മ​യാ​യ​തി​നാ​ൽ​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നു​മി​ല്ല.
വ​യ​റു​തി​രു​മ്മൽ
ബാ​ബു​ ​വൈ​ദ്യ​രു​ടെ​ ​ചി​കി​ത്സാ​രീ​തി​യി​ൽ​ ​പ്ര​ത്യേ​കം​ ​പ​റ​യേ​ണ്ട​ ​മ​റ്റൊ​രു​ ​ഭാ​ഗ​മാ​ണ് ​വ​യ​റു​തി​രു​മ്മ​ൽ.
അ​സി​ഡി​റ്റി,​ ​ഫാ​റ്റി​ ​ലി​വ​ർ,​ ​ഫൈ​ബ്രോ​യ്ഡ്,​ ​ഗ​ർ​ഭ​പാ​ത്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വി​ധ​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​ആ​മാ​ശ​യ​കു​ട​ൽ​ ​സം​ബ​ന്ധ​മാ​യ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ,​ ​മ​ല​ബ​ന്ധം,​ ​പൈ​ൽ​സ്,​ ​വ​യ​റു​വേ​ദ​ന,​ ​മൂ​ത്ര​മൊ​ഴി​ക്കു​മ്പോ​ഴു​ള്ള​ ​ചു​ടി​ച്ചി​ൽ​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി​ ​ആ​ളു​ക​ൾ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തു​ന്നു.​ ​
സ്‌​ട്രോ​ക്കി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​ത​ള​ർ​ച്ച​യും​ ​ശ​രീ​ര​ത്തി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ ​മു​ഴ​ക​ളും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കും​ ​ചി​കി​ത്സ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​മ​രു​ന്നു​ക​ളെ​യും​ ​യ​ന്ത്ര​ങ്ങ​ളെ​യും​ ​ആ​ശ്ര​യി​ക്കാ​തെ,​ ​കൈ​ക​ളു​ടെ​ ​സ്പ​ർ​ശ​ത്തി​ലൂ​ടെ​ ​ശ​രീ​ര​ത്തെ​ ​മ​ന​സ്സി​ലാ​ക്കി​ ​തി​രു​മ്മി​ ​മാ​റ്റു​ക​യാ​ണ് ​വൈ​ദ്യ​രു​ടെ​ ​രീ​തി.
ചി​കി​ത്സ​യു​ടെ​ ​
കു​ടും​ബ​യാ​ത്ര
ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​ചി​കി​ത്സ​ ​ഒ​റ്റ​യാ​ൾ​ ​യാ​ത്ര​യാ​യി​രു​ന്നു.​ ​ഇ​ന്ന് ​അ​തൊ​രു​ ​കു​ടും​ബ​യാ​ത്ര​യാ​ണ്.
2000​ ​മു​ത​ൽ​ ​ബി​ബി​ൻ​ ​ബാ​ബു​വും​ ​ഷി​ബി​ൻ​ ​ബാ​ബു​വും​ ​അ​ച്ഛ​നൊ​പ്പം​ ​ചി​കി​ത്സാ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി.​ ​പാ​ര​മ്പ​ര്യ​ ​ക​ള​രി​ ​ചി​കി​ത്സ​യു​ടെ​ ​അ​റി​വ് ​അ​ടു​ത്ത​ ​ത​ല​മു​റ​യി​ലേ​യ്ക്ക് ​കൈ​മാ​റു​ന്ന​ ​പ്ര​ക്രി​യ​യും​ ​അ​തോ​ടൊ​പ്പം​ ​ആ​രം​ഭി​ച്ചു.​ ​
ഇ​ന്ന് ​പെ​രു​ന്തു​രു​ത്തി​യി​ലെ​ ​പാ​ര​മ്പ​ര്യ​ ​മ​ർ​മ്മ​ ​പ​ഞ്ച​ക​ർ​മ്മ​ ​ചി​കി​ത്സാ​കേ​ന്ദ്രം​ ​ആ​യി​ര​ങ്ങ​ൾ​ക്ക് ​ആ​ശ്വാ​സ​ ​കേ​ന്ദ്ര​മായി​ ​മാ​റു​ന്നു.​ ​അ​തി​ൽ​ ​സാ​ധാ​ര​ണ​ക്കാ​രും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​വി.​ഐ.​പി​ക​ളു​മൊ​ക്കെ​ ​ഉ​ൾ​പ്പെ​ടും.​ ​
വേ​ദ​ന​യും​ ​സ​ങ്ക​ട​വു​മാ​യി​ ​വ​രു​ന്ന​വ​ർ​ ​നി​റ​ഞ്ഞ​ ​ചി​രി​യോ​ടെ​ ​മ​ട​ങ്ങു​ന്നു.​ ​ബാ​ബു​വൈ​ദ്യ​ർ​ക്ക് ​താ​ങ്ങാ​യി​ ​ബി​ബി​ൻ​ ​വൈ​ദ്യ​രും​ ​ഷി​ബി​ൻ​ ​വൈ​ദ്യ​രും​ ​ര​ണ്ട് ​ആ​യു​ർ​വേ​ദ​ ​ഡോ​ക്ട​ർ​മാ​രും​ 15​ ​ജീ​വ​ന​ക്കാ​രും​ ​ചേ​ർ​ന്നാ​ണ് ​ചി​കി​ത്സ.കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കു​ള്ള​ ​സൗ​ക​ര്യ​വു​മു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABU VAIDHYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION