SignIn
Kerala Kaumudi Online
Monday, 31 August 2026 10.52 PM IST

കേരളകൗമുദിയിലെ ലേഖനം നൂറു ശതമാനം സത്യം

1

ആഗസ്റ്റ് 26ന് കേരളകൗമുദിയിൽ വി.ആർ.ജോഷി എഴുതിയ ദേശീയ ജാതി സെൻസസിലെ ഒരു പ്രധാന പിഴവിനെക്കുറിച്ചുള്ള ലേഖനത്തോട് നൂറു ശതമാനം യോജിക്കുന്നു. അദ്ദേഹം എഴുതിയത് നഗ്നമായ സത്യമാണ്. ജാതി സെൻസസിലെ യഥാർത്ഥ ഉദ്ദേശ്യത്തെ അട്ടിമറിക്കാൻ പിന്നിൽ ഒരു കുതന്ത്ര ശ്രമമുണ്ട് എന്നത് വളരെ വ്യക്തമാണ്. കണക്കെടുപ്പ് പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന ഉപകരണത്തിൽ (hand-held device) ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയർ പരിഷ്കരിക്കുക വളരെ ലളിതമായ കാര്യമാണ്. എല്ലാ ജാതികളുടെയും പട്ടിക മുൻകൂട്ടി അപ്‌ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ഉൾപ്പെടുത്തുന്ന രീതിയിൽ സോഫ്റ്റ്‌വെയർ പരിഷ്കരിക്കാവുന്നതാണ്. അതുവഴി എല്ലാ ജാതികളുടെയും ശരിയായ പട്ടിക ലഭ്യമാക്കാനാകും.
-യു.എൻ. സുരേന്ദ്രൻ,

ചെമ്പഴന്തി

 മു​ല്ല​പ്പെ​രി​യാ​ർ: പ​രി​ഹാ​ര​മു​ണ്ട്

മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാ​മി​ലെ​ ​ജ​ല​നി​ര​പ്പ് 100​ ​അ​ടി​യി​ലും​ ​താ​ഴ്ത്തി​യാ​ൽ​ ​ഒ​രു​ ​പു​തി​യ​ ​ഡാം​ ​പോ​ലെ​ ​നി​ല​നി​ൽ​ക്കും.​ ​ഡാ​മി​ൽ​ ​നി​ന്നു​ള്ള​ ​വെ​ള്ളം​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​സം​ഭ​രി​ക്കാ​വു​ന്നി​ട​ത്തേ​ക്കെ​ല്ലാം​ ​എ​ത്തി​ക്കു​ക​യാ​ണ് ​ഉ​ട​ന​ടി​ ​വേ​ണ്ട​ത്,​ ​അ​തി​നി​പ്പോ​ഴും​ ​ക​ഴി​യും.​ ​ഇ​ത് ​മു​ല്ല​പ്പെ​രി​യാ​ർ​ ​പ്ര​ശ്ന​ത്തി​ന് ​ശാ​ശ്വ​ത​ ​പ​രി​ഹാ​ര​വു​മാ​കും.​ ​അ​തി​നു​ള്ള​ ​വി​ധി​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​നി​ന്നു​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​വേ​ണ്ട​തു​ ​കേ​ര​ളം​ ​ചെ​യ്യ​ണം.​ ​ഒ​രു​ ​ഡാ​മി​ന് ​അ​ടു​ത്താ​യി​ ​മ​റ്റൊ​രു​ ​ഡാം​ ​പ​ണി​യാ​ൻ​ ​ഒ​രി​ക്ക​ലും​ ​സാ​ദ്ധ്യ​മ​ല്ല.​ ​അ​തി​നു​ ​ശ്ര​മി​ക്കു​ന്ന​തു​ ​നി​ല​വി​ലു​ള്ള​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാ​മി​നെ​ ​കൂ​ടു​ത​ൽ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തും.​ ​മാ​ത്ര​മ​ല്ല,​ ​പു​തി​യ​ ​ഡാം​ ​എ​ത്ര​കാ​ലം​ ​കൊ​ണ്ടാ​വും​ ​പ​ണി​യാ​നാ​വു​ക.
എ​സ്റ്റി​മേ​റ്റി​ന്റെ​ ​എ​ത്ര​യോ​ ​ഇ​ര​ട്ടി​ ​ചെ​ല​വാ​ക്കേ​ണ്ടി​യും​ ​വ​രും.

-​ജോ​സ് ​കെ.​ ​തോ​മ​സ് ​ത​റ​യി​ൽ,
കു​ള​ന​ട,​ ​പ​ന്ത​ളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY